Navya Nair remembering KPAC Lalitha: കെപിഎസി ലളിത ഇനിയില്ല എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. മുതിര്‍ന്ന നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ ലോകവും ആരാധകരും. സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും പ്രിയനടിയുടെ വിയോഗ വാര്‍ത്ത ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
നടി നവ്യ നായരും കെപിഎസി ലളിതയുടെ ഓര്‍മകളുമായി എത്തിയിരിക്കുകയാണ്. ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായാണ് നവ്യ ഫേസ്‌ബുക്കിലെത്തിയിരിക്കുന്നത്. തനിക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്ന് കുറിച്ച് കൊണ്ടാണ് നവ്യയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് ആരംഭിക്കുന്നത്. ലളിത ചേച്ചി തനിക്ക് സഹപ്രവര്‍ത്തകയല്ല, സ്‌നേഹിതയും അമ്മയുമാണെന്നാണ് നവ്യ പറയുന്നത്.
Navya Nair heartfelt post: 'എന്‍റെ ലളിതാന്‍റി... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty.. love u so much.. ഒരുത്തീലും എന്‍റെ അണ്മ... ജീവിതത്തിലും അങ്ങനെ തന്നെ.., ''നമ്മൾ ഒരു നക്ഷത്രമാടി, ചിത്തിര'' ഇനി അതു പറയാൻ ലളിതാന്‍റി ഇല്ല..