Navya Nair against Vinayakan: വിനായകന്‍റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നവ്യ നായര്‍. വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ തനിക്കതിന് കഴിയില്ലെന്നുമായിരുന്നു നവ്യയുടെ പ്രതികരണം. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു നവ്യയുടെ പ്രതികരണം. വിനായകന്‍ എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണെന്നും അത്തരത്തിലുള്ള ഒരാളുടെ അടുത്ത് എന്‍റെ മിതമായ ഇടപെടല്‍ ചിലപ്പോള്‍ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഏറെയാണെന്നും നവ്യ പറഞ്ഞു.
ഇന്‍സ്‌റ്റഗ്രാം ലൈവിലൂടെയും നവ്യ പ്രതികരിച്ചിരുന്നു. മീടുവുമായി ബന്ധപ്പെട്ട വിനായകന്‍റെ പരാമര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ആരാധകരുടെ ചോദ്യത്തിന്, അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി. സംവിധായകന്‍ വി.കെ പ്രകാശും നവ്യക്കൊപ്പം ഇൻസ്‌റ്റഗ്രാം ലൈവില്‍ പങ്കെടുത്തിരുന്നു.
Navya Nair reacted on Vinayakan's statement: 'അയാള്‍ എന്നെ തല്ലിയാല്‍ പോലും അയാള്‍ക്ക് അതില്‍ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കും. വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ കഴിയും. പക്ഷേ, എന്‍റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ? മോനും ഭര്‍ത്താവും ഒക്കെ എനിക്കൊപ്പമുണ്ട്. വിനായകന് ഒരു അടി കൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒരുപാട് വളര്‍ന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്കില്ല. അതാണ് വാസ്‌തവം. എന്നാല്‍, മറിച്ച് അയാള്‍ ഒരു തല്ലു തന്നാല്‍ ഞാന്‍ നിലത്തു വീഴും. എന്നെ കൊണ്ട് തല്ലാനും കഴിയില്ല.