"ഒരു സിനിമ മുഴുവൻ മഞ്‌ജു ചേച്ചിയോടൊപ്പം...പടച്ചോനെ മിന്നിച്ചേക്കണേ..." നവാസ് വള്ളിക്കുന്ന് ഒരുപാട് സന്തോഷത്തിലാണ്. തന്‍റെ പ്രിയതാരത്തോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് താരം. 'സുഡാനി ഫ്രം നൈജീരിയ'യിലും 'തമാശ'യിലും മികച്ച പ്രകടനം കാഴ്‌ചവച്ച നടന്‍ നവാസ് വള്ളിക്കുന്ന് അടുത്തതായെത്തുന്നത് മഞ്ജു വാര്യർക്കൊപ്പമാണ്.
മഞ്‌ജുവിനൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് നവാസ് - സുഡാനി ഫ്രം നൈജീരിയ
തന്‍റെ പ്രിയതാരത്തോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് നവാസ് വള്ളിക്കുന്ന്
കലാ തിലകത്തിനൊപ്പം നിന്ന് ഇത് പോലൊരു പടം തന്നെ വലിയ സ്വപ്നമായിരുന്നു, അപ്പോളാണ് ഒരു സിനിമ മുഴുവൻ താരത്തിന്‍റെ കൂടെ അഭിനയിക്കുന്നതെന്നും മഞ്‌ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നവാസ് എഴുതി. "നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ നടി ആരാണ് എന്ന ചോദ്യത്തിന് ഏതൊരു മലയാളിയുടെയും ഉത്തരങ്ങളിൽ ശോഭന ചേച്ചിക്കൊപ്പം മഞ്ജു വാര്യർ എന്ന പേരുമുണ്ടാകും, പണ്ടേ അതങ്ങനെയാ... അതിപ്പോ താരത്തോടായാലും നമ്മളെ പോലെയുള്ള സാധാരണക്കാരോടായാലും..."എന്ന് നവാസ് മഞ്‌ജുവിനോടുള്ള ആരാധനയെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റും വൈറലാകുകയാണ്.