കേരളം

kerala

ETV Bharat / sitara

ഒൻപത് വികാരങ്ങളും ഒൻപത് സംവിധായകരുമായി നവരസ ഓഗസ്റ്റ് ആറിന് - നെറ്റ്ഫ്ലിക്സ്

കൊവിഡ് പ്രതിസന്ധിയിലും തുടർന്നുണ്ടായ ലോക്ക്ഡൗണിലും പ്രവർത്തനം നിലച്ചുപോയ തമിഴ് സിനിമാവ്യവസായത്തെ പിൻതുണക്കുന്നതിനായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും.

netflix announces navarasa maniratnam anthology movie release  നവരസ  navarasa  anthology  maniratnam  netflix  teaser  ആന്തോളജി  മണിരത്നം  ജയേന്ദ്ര പഞ്ചപകേശൻ  നെറ്റ്ഫ്ലിക്സ്  ഒൻപത് വികാരങ്ങളും ഒൻപത് സംവിധായകരുമായി നവരസ ആഗസ്റ്റ് ആറിന്
ഒൻപത് വികാരങ്ങളും ഒൻപത് സംവിധായകരുമായി നവരസ ആഗസ്റ്റ് ആറിന്

By

Published : Jul 9, 2021, 1:13 PM IST

ഒൻപത് രസങ്ങൾ, ഒൻപത് വികാരങ്ങൾ, ഒൻപത് കഥകൾ, ഒൻപത് സംവിധായകർ...മണിരത്നത്തിന്‍റെയും ജയേന്ദ്ര പഞ്ചപകേശന്‍റെയും നിർമാണത്തിൽ ഒരുങ്ങുന്ന തമിഴ് ആന്തോളജിയെ ഇങ്ങനെയും വിശേഷിപ്പിക്കാം. പ്രഖ്യാപന സമയം മുതൽ തമിഴ്, മലയാള സിനിമാമേഖലയിൽ അടക്കമുള്ളവരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നവരസ. ശക്തമായ അണിയറ പ്രവർത്തകരും അഭിനേതാക്കളും സംവിധായകരും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യമാണ് പ്രാധാന കാരണം.

മലയാള സിനിമാ താരങ്ങളുൾപ്പെടെയുള്ള വലിയൊരു താരനിര സിനിമയുടെ ഭാഗമാകുന്നുണ്ട്. ബിജോയ് നമ്പ്യാർ, ഗൗതം വാസുദേവ് മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, രതീന്ദ്രൻ പ്രസാദ്, പ്രിയദർശൻ, വസന്ത് എസ്.സായ്, സർജുൻ കെ.എം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

ഒടിടി റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്യുക. ഓഗസ്റ്റ് ആറിന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകന് മുന്നിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള ടീസർ ഇന്ന് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. വിഖ്യാത സംവിധായകന്‍ ഭരത് ബാലയുടെ ആശയത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ ഒന്‍പത് കഥകളിലെയും പ്രധാന താരങ്ങള്‍ വഹിക്കുന്ന വികാരങ്ങളിലൂടെയാണ് ടീസര്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

ചിത്രം ഒൻപത് വികാരങ്ങളെ അടിസ്ഥാനമാക്കി

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, അത്ഭുതം, ഭയാനകം, ബീഭത്സം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, ബോബി സിംഹ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കൊവിഡ് പ്രതിസന്ധിയിലും തുടർന്നുണ്ടായ ലോക്ക്ഡൗണിലും പ്രവർത്തനം നിലച്ചുപോയ തമിഴ് സിനിമാവ്യവസായത്തെ പിൻതുണക്കുന്നതിനായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും. നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമ പ്രവർത്തകരുടെ സംഘടന ഫെപ്സി മുഖേന പ്രതിസന്ധിയിലായ സിനിമാതൊഴിലാളികൾക്ക് നൽകും.

എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് നവരസയുടെ ഛായാഗ്രഹണം.

നവരസയിലെ ഒൻപത് രസങ്ങൾ

പ്രണയം

ഗിത്താർ കമ്പി മേലെ നിന്ദ്രു

സംവിധാനം- ഗൗതം വാസുദേവ് മേനോൻ

അഭിനേതാക്കൾ- സൂര്യ, പ്രയാഗ മാർട്ടിൻ

വീരം

തുനിന്ദ പിന്‍

സംവിധാനം- സർജുൻ

അഭിനേതാക്കൾ-അഥർവ, അഞ്ജലി, കിഷോർ

രൗദ്രം

രൗതിരം

സംവിധാനം- അരവിന്ദ് സ്വാമി

അഭിനേതാക്കൾ- റിത്വിക, ശ്രീറാം, രമേശ് തിലക്

കരുണം

എതിരി

സംവിധാനം- ബിജോയ് നമ്പ്യാർ

അഭിനേതാക്കൾ- വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ

ഹാസ്യം

സമ്മർ ഓഫ് 92

സംവിധാനം- പ്രിയദർശൻ

അഭിനേതാക്കൾ- യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു

അത്ഭുതം

പ്രോജക്ട് അഗ്നി

സംവിധാനം- കാർത്തിക് നരേൻ

അഭിനേതാക്കൾ- അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ

ഭയാനകം

ഇൻമയ്

സംവിധാനം- രതീന്ദ്രൻ പ്രസാദ്

അഭിനേതാക്കൾ- സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്

ശാന്തം

സമാധാനം

സംവിധാനം- കാർത്തിക് സുബ്ബരാജ്

അഭിനേതാക്കൾ- ഗൗതം മേനോൻ, ബോബി സിംഹ, സനന്ത്

ബീഭത്സം

പായസം

സംവിധാനം- വസന്ത്

അഭിനേതാക്കൾ- ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ

മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസിന്‍റെയും ജയേന്ദ്ര പഞ്ചപകേശന്‍റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്‍റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ്ടിക്കറ്റിന്‍റെ ബാനറില്‍ എ.പി. ഇന്‍റർനാഷണൽ , വൈഡ് ആംഗിൾ ക്രിയേഷൻസ് എന്നിവരും പങ്കാളികളാണ്.

ABOUT THE AUTHOR

...view details