2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. മലയാളത്തിൽ നിന്ന് 17 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി അന്തിമ ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍- അറബിക്കടലിന്‍റെ സിംഹം തുടങ്ങിയ ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്.
റഷീദ് പാറക്കൽ സംവിധാനം ചെയ്ത സമീർ, മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ വാസന്തി, മധു സി. നാരായണന്‍റെ കുമ്പളങ്ങി നൈറ്റ്സ്, നിപ്പയുടെ പശ്ചാത്തലത്തിൽ ആഷിക് അബു ഒരുക്കിയ വൈറസ്, അനുരാജ് മനോഹറിന്‍റെ ഇഷ്ക്, അന്താരാഷ്‌ട്ര മേളകളിൽ തിളങ്ങിയ, ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ എന്നിവയും അന്തിമ റൗണ്ടിലുണ്ട്.