കേരളം

kerala

ETV Bharat / sitara

'സാർപട്ടാ പരമ്പരൈ രാജ്യത്തെ ഏറ്റവും മികച്ച ബോക്‌സിങ് ചിത്രം' ; വാഴ്‌ത്തി നീരജ് ഗായ്‌വാനും സൂര്യയും - national award winner neeraj ghaywan news

സാർപട്ടാ പരമ്പരൈ ഇന്ത്യയിലെ മികച്ച ബോക്‌സിങ് സിനിമയാണെന്ന് ദേശീയ അവാർഡ് നേടിയ സംവിധായകൻ നീരജ് ഗായ്‌വാൻ.സംവിധായകനും അഭിനേതാക്കളും അത്ഭുതപ്പെടുത്തിയെന്ന് സൂര്യ.

നീരജ് ഗായ്‌വാൻ പുതിയ വാർത്ത  നീരജ് ഗായ്‌വാൻ സാർപട്ടാ പരമ്പരൈ വാർത്ത  നീരജ് ഗായ്‌വാനും സൂര്യയും വാർത്ത  നീരജ് ഗായ്‌വാൻ പാ രഞ്ജിത്ത് വാർത്ത  സൂര്യ സാർപട്ടാ പരമ്പരൈ വാർത്ത  സൂര്യ പാ രഞ്ജിത്ത് വാർത്ത  sarpatta parambarai film news  sarpatta parambarai neeraj ghaywan news  neeraj ghaywan suriya news  surya sarpatta parambarai news  national award winner neeraj ghaywan news  pa ranjith sarpatta news latest
നീരജ് ഗായ്‌വാനും സൂര്യയും

By

Published : Jul 29, 2021, 9:03 PM IST

പാ രഞ്ജിത്തിന്‍റെ സാർപട്ടാ പരമ്പരൈ എന്ന ചിത്രത്തെ അഭിനന്ദിച്ച് പ്രശസ്‌ത സംവിധായകൻ നീരജ് ഗായ്‌വാൻ. തമിഴ് ചിത്രം സാർപട്ടാ പരമ്പരൈ ഇന്ത്യയിലെ മികച്ച ബോക്‌സിങ് സിനിമയാണെന്നും, പാ രഞ്ജിത്തിന്‍റെ വിസ്‌മയകരമായ ദൃശ്യങ്ങൾക്കും സമർപ്പണത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ദേശീയ അവാർഡ് ജേതാവ് നീരജ് ഗായ്‌വാൻ പറഞ്ഞു.

മികച്ച പിരിയഡ് ചിത്രമൊരുക്കിയ പ്രൊഡക്ഷൻ ഡിസൈനർ ടി. രാമലിംഗത്തെയും കോസ്റ്റ്യൂം ഡിസൈനർ ഈഗൻ ഏകാമ്പരത്തിനെയും പ്രത്യേകം പരാമർശിക്കുന്നുവെന്നും സംവിധായകൻ ട്വീറ്റിൽ കുറിച്ചു.

മസാൻ, ജ്യൂസ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് നീരജ് ഗായ്‌വാൻ. നീരജ് ഗായ്‌വാനെ കൂടാതെ നടൻ സൂര്യയും സാർപട്ടാ പരമ്പരൈയെ വാഴ്‌ത്തി.

അഭിനന്ദനവുമായി സൂര്യയും

ഇതുവരെയും പറയാത്ത ഒരു കഥയാണ് ചിത്രമെന്നും വടക്കൻ ചെന്നൈയിലെ ആളുകളുടെ ജീവിതം സിനിമയിലേക്ക് കൊണ്ടുവന്ന് സംവിധായകനും അഭിനേതാക്കളും സാർപട്ടായിൽ ഭാഗമായ എല്ലാവരും അത്ഭുതപ്പെടുത്തിയെന്നും സൂര്യ അഭിപ്രായപ്പെട്ടു.

More Read: കബിലനായി ആദ്യം സൂര്യയും പിന്നീട് കാർത്തിയും... 'സാർപട്ടാ'യിൽ എത്തിയത് ആര്യ

ട്വിറ്ററിലൂടെയാണ് തമിഴ് താരത്തിന്‍റെ അഭിനന്ദനം. സന്തോഷ് നാരായണന്‍റെ സംഗീതവും വെട്രിസെൽവനായി കലൈയരസൻ, ഡാൻസിങ് റോസായി ഷബീർ അറക്കൽ, വേമ്പുലിയായി ജോൺ കൊക്കെൻ, മാരിയമ്മയായി ദുഷാര വിജയൻ എന്നിവരും സംവിധായകൻ പാ രഞ്ജിത്തും മികച്ച പ്രകടനമാണ് സിനിമയ്ക്കുവേണ്ടി നൽകിയതെന്നും സൂര്യ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details