എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ പ്രത്യേക അവസരത്തില്‍ കെ.ജെ യേശുദാസ്ജിക്ക് തന്‍റെ പിറന്നാള്‍ ആശംസകളെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.
യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി - k.j yesudas
ഇന്ത്യന്‍ സംസ്‌കാരത്തിന് അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹത്തിന് ആരോഗ്യം നിറഞ്ഞ ജീവിതം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു
![യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി NARENDRA MODI narendra modi birthday wish to k.j yesudas ദാസേട്ടന് ആശംസകളുമായി പ്രധാനമന്ത്രി യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി നരേന്ദ്ര മോദി യേശുദാസ് യേശുദാസ് ലേറ്റസ്റ്റ് ന്യൂസ് birthday wish to k.j yesudas k.j yesudas narendra modi birthday wish](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5664937-757-5664937-1578659761226.jpg)
'യേശുദാസിന്‍റെ മധുരസംഗീതവും ഭാവതരളമായ അവതരണവും എല്ലാ പ്രായപരിധികളിലുള്ളവര്‍ക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യന്‍ സംസ്‌കാരത്തിന് അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന് ആരോഗ്യം നിറഞ്ഞ ജീവിതം ആശംസിക്കുന്നുവെന്നും' മോദി കുറിച്ചു.
മലയാളിയുടെ സംഗീതസങ്കൽപ്പത്തിന്‍റെ മറ്റൊരു പേരായി ദാസേട്ടൻ എന്ന കെ.ജെ യേശുദാസ് മാറിയിട്ട് ഏഴ് പതിറ്റാണ്ടിലേറെയായി. ഒമ്പതാം വയസിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഗാനഗന്ധര്‍വ്വന് ആശംസകള്‍ നേര്‍ന്നത്.