കേരളം

kerala

ETV Bharat / sitara

കമൽ ഹാസനൊപ്പം വിക്രത്തിൽ നരേനും - naren lokesh kanagaraj news

കാർത്തി നായകനായ കൈതിക്ക് ശേഷം ലോകേഷ് കനകരാജുമായുള്ള കൂട്ടുകെട്ട് ആവർത്തിക്കുകയാണ് നരേൻ.

നരേൻ സിനിമ വാർത്ത  നരേൻ വിക്രം വാർത്ത  നരേൻ കമൽ ഹാസൻ വാർത്ത  നരേൻ സിനിമ പുതിയ വാർത്ത  kamal hassan vikram news  naren kamal hassan vikram news  naren vikrammovie news  naren fahadh faasil news  naren lokesh kanagaraj news  ലോകേഷ് കനകരാജ് നരേൻ വാർത്ത
നരേൻ

By

Published : Jun 30, 2021, 10:42 PM IST

തമിഴിലും മലയാളത്തിലും സാന്നിധ്യമറിയിക്കാറുള്ള നടനാണ് നരേൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത കൈതി എന്ന ചിത്രത്തില്‍ താരത്തിന്‍റെ നിർണായക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, തമിഴിൽ നിന്നും വമ്പൻ ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്.

കമല്‍ ഹാസനൊപ്പമാണ് നരേന്‍റെ അടുത്ത ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിൽ നരേൻ മുഖ്യകഥാപാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്.

വിക്രം ചിത്രത്തിന്‍റെ ഷൂട്ടിങ് വൈകാതെ തന്നെ ആരംഭിക്കും. കമല്‍ ഹാസന്‍റെ 232 ചിത്രമാണിത്. മലയാളി താരം ഫഹദ് ഫാസിലും ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.

Also Read:'വിക്ര'ത്തിലേക്ക് സ്വാഗതം ; കെജിഎഫിന്‍റെ സ്റ്റണ്ട് മാസ്റ്റര്‍മാരോട് ലോകേഷ് കനകരാജ്

കൈതിയിലെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായി പ്രവർത്തിച്ച, ദേശീയ അവാർഡ് ജേതാക്കൾ കൂടിയായ അൻപറിവ് എന്ന ഇരട്ട സഹോദരങ്ങൾ വിക്രത്തിലും സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്ന ഗിരീഷ് ഗംഗാധരനാണ് മറ്റൊരു മലയാളി സാന്നിധ്യം.

ABOUT THE AUTHOR

...view details