കേരളം

kerala

ETV Bharat / sitara

'നായാട്ടിന് നരബലി ഇരന്നീ ഞാന്‍' ; നായാട്ടിലെ വേടന്‍ ആലപിച്ച ഗാനമെത്തി - Narabali Video Song

മലയാളി റാപ്പര്‍ വേടനാണ് ഗാനം എഴുതി ആലപിച്ചിരിക്കുന്നത്. വിഷ്ണു വിജയ്‌യാണ് ഈണമിട്ടിരിക്കുന്നത്.

നായാട്ടിലെ വേടന്‍ ആലപിച്ച ഗാനം എത്തി  നായാട്ടിലെ വേടന്‍ ആലപിച്ച ഗാനം  വേടന്‍ നരബലി ഗാനം  മാര്‍ട്ടിന്‍ പ്രക്കാട്ട് നായാട്ട്  Narabali Video Song Nayattu  Narabali Video Song  Nayattu Vedan Martin Prakkat
'നായാട്ടിന് നരബലി ഇരന്നീ ഞാന്‍...' നായാട്ടിലെ വേടന്‍ ആലപിച്ച ഗാനം എത്തി

By

Published : Apr 18, 2021, 9:57 PM IST

ജോസഫ് എന്ന ത്രില്ലര്‍ എഴുതിയ ഷാഹി കബീറിന്‍റെ രചനയിൽ ഒരുങ്ങിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം 'നായാട്ട്' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. നരബലി എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. വേടനാണ് റാപ്പ് ഗണത്തില്‍പ്പെടുത്താവുന്ന തരത്തിലുള്ള ഗാനം എഴുതി ആലപിച്ചിരിക്കുന്നത്. വിഷ്ണു വിജയ്‌യാണ് സംഗീതം നല്‍കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗാനരംഗത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതും മൂവരും തന്നെയാണ്.

Also read:'കൊവിഡിനെ നിസാരമായി കാണരുത്, നമ്മെ വല്ലാതെ തളര്‍ത്തും', അനുഭവം പങ്കുവച്ച് ഗണേഷ്

എന്തിനേയോ തേടിയുള്ള മൂന്ന് പൊലീസുകാരുടെ യാത്രയാണ് ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.സർവൈവല്‍ ത്രില്ലറാണ് നായാട്ട്. ഉദ്വേഗഭരിത രംഗങ്ങള്‍ നിറച്ചുള്ളതായിരുന്നു നായാട്ടിന്‍റെ ട്രെയിലർ. ഷൈജു ഖാലിദാണ് ഛായാഗ്രഹകൻ. മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനും ചേർന്നാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെയും ബാനറില്‍ രഞ്ജിത്തും മാര്‍ട്ടിന്‍ പ്രക്കാട്ടും പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details