ശിവകാര്‍ത്തികേയന്‍ 'നമ്മ വീട്ടു പിള്ളൈ'; ട്രെയിലറിന് മികച്ച പ്രതികരണം - പാണ്ഡിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഫാമിലി എന്‍റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്
പാണ്ഡിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഫാമിലി എന്‍റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്
![ശിവകാര്‍ത്തികേയന്‍ 'നമ്മ വീട്ടു പിള്ളൈ'; ട്രെയിലറിന് മികച്ച പ്രതികരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4442188-564-4442188-1568475801850.jpg)
തമിഴ് താരം ശിവകാര്‍ത്തികേയന്‍ മിസ്റ്റര്‍ ലോക്കലിന് ശേഷം നായകനായി എത്തുന്ന നമ്മ വീട്ടു പിള്ളൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പാണ്ഡിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഫാമിലി എന്‍റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. എം ജി ആര്‍ നായകനായി 1956ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം നമ്മ വീട്ടു പിള്ളൈയോട് സമാനമായി അതേ അര്‍ഥമുള്ള പേരില്‍ ശിവകാര്‍ത്തികേയന്‍ ചിത്രം വരുന്നതിന്‍റെ വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ എസ് കെ ഫാന്‍സ് ത്രില്ലിലാണ്. തമിഴിലും മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് ശിവകാര്‍ത്തികേയന്‍. നാട്ടിന്‍പുറ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ആരാധകര്‍. ഐശ്വര്യ രാജേഷ്, അനു ഇമ്മാനുവേല്‍, നട്‍രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. ഡി ഇമ്മനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.