പുതിയ വീടിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് നടി നമിതാ പ്രമോദ്. ലോക്ക് ഡൗൺ പശ്ചാത്തലത്തിലും പുതിയ അപ്പാര്‍ട്ടമെന്‍റിലേക്ക് മാറിയ സന്തോഷവാർത്തയാണ് യുവനടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
വലിയ സ്‌നേഹത്തോടെ ചെറിയ സന്തോഷങ്ങൾ; നമിതയുടെ പുതിയ വീട് - namitha actress
കുടുംബചിത്രത്തിനൊപ്പം പുതിയ അപ്പാര്‍ട്ടമെന്‍റിലേക്ക് മാറിയ സന്തോഷവാർത്തയാണ് നടി നമിതാ പ്രമോദ് പങ്കുവെക്കുന്നത്.
നമിതയുടെ പുതിയ വീട്
"ഒരുപാട് വാത്സല്യത്തിന്‍റെയും സ്വപ്നങ്ങളുടെയും സമാധാനത്തിന്‍റെയും ഓർമകളുടെയും ചെറിയ സന്തോഷങ്ങൾ. അതിരുകടന്ന വലിയ സ്നേഹം! ഞങ്ങൾ പുതിയ അപ്പാർട്ട്മെന്‍റിലേക്ക് മാറി. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക, സ്നേഹത്തോടെ," കുടുംബചിത്രത്തിനൊപ്പം നമിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം പുതിയ വീട്ടിൽ നിന്നുള്ള ചിതങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.