കേരളം

kerala

ETV Bharat / sitara

ഫ്ളോറല്‍ പ്രിന്‍റ് ഡ്രസ്സില്‍ പൂമ്പാറ്റയെ പോലെ നമിത - actress namitha pramod movies

നമിത പ്രമോദിന്‍റെ സഹോദരി അഖില പ്രമോദാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്

namitha pramod latest photoshoot in floral print dress  നടി നമിത സിനിമകള്‍  മലയാള നടി നമിത ഫോട്ടകള്‍  നമിത പ്രമോദ് ചിത്രങ്ങള്‍  actress namitha pramod movies  namitha pramod photoshoot
ഫ്ളോറല്‍ പ്രിന്‍റ് ഡ്രസ്സില്‍ പൂമ്പാറ്റയെ പോലെ നമിത

By

Published : Oct 29, 2020, 4:01 PM IST

സീരിയലുകളിലൂടെ സിനിമയിലേക്ക് എത്തി മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടംകണ്ടെത്തിയ താരം നമിത പ്രമോദിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധക മനം കവരുന്നത്. ഫ്ളോറല്‍ പ്രിന്‍റിലുള്ള സ്കേര്‍ട്ടും മിനി ടോപ്പുമായിരുന്നു നമിത ധരിച്ചിരുന്നത്. വെള്ളയും നീലയും കോഫി ബ്രൗണും നിറങ്ങള്‍ പ്രിന്‍റ് ചെയ്‌ത വസ്ത്രത്തില്‍ അതി സുന്ദരിയാണ് നമിത. ദി അഭയ സൂക്കാണ് നമിതയുടെ വസ്ത്രം ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. സഹോദരി അഖില പ്രമോദാണ് നമിതയുടെ സുന്ദര ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. തന്‍റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍മീഡിയകള്‍ വഴി പങ്കുവെക്കാറുള്ള നടി നമിതയുടെ പുതിയ ഫോട്ടോകള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. ലോക്ക് ഡൗണ്‍ സമയത്താണ് നമിത പുതിയ അപ്പാര്‍ട്ട്മെന്‍റിലേക്ക് താമസം മാറിയത്. പുതിയ വീടിന്‍റെ ചിത്രങ്ങളും നമിത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ABOUT THE AUTHOR

...view details