കേരളം

kerala

ETV Bharat / sitara

മലചവിട്ടാന്‍ തയാറായി സഖാവ് ഉല്ലാസ് മാഷ്; ലാല്‍ജോസിന്‍റെ 'നാല്‍പ്പത്തിയൊന്ന്' കലക്കും - ബിജു മേനോന്‍ ലേറ്റസ്റ്റ് ന്യൂസ്

ബിജുമേനോനും-നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രം നവംബര്‍ 8ന് തീയേറ്ററുകളിലെത്തും

മലചവിട്ടാന്‍ തയാറായി സഖാവ് ഉല്ലാസ് മാഷ്; ലാല്‍ജോസിന്‍റെ 'നാല്‍പ്പത്തിയൊന്ന്' കലക്കും

By

Published : Nov 2, 2019, 8:07 PM IST

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ ലാല്‍ ജോസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 25-ാമത് ചിത്രം നാല്‍പ്പത്തിയൊന്നിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമയില്‍ നര്‍മ്മത്തിനും, പ്രണയത്തിനും,സൗഹൃദങ്ങള്‍ക്കുമെല്ലാം ഒരുപോലെ പ്രധാന്യം നല്‍കിയിട്ടുണ്ട്.

ബിജുമേനോനും-നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കൂടാതെ ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂര്‍, സുബീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും രാഷ്ട്രീയം ചിത്രം ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് സംവിധായകന്‍ തന്നെ ചിത്രത്തെ കുറിച്ച് പറയുന്നത്.

നവാഗതനായ പി.ജി പ്രഗീഷാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍, ജി.പ്രജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രം നവംബര്‍ 8ന് തീയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details