നാഗ ചൈതന്യ അക്കിനേനിയും റാഷി ഖന്നയും നായികാനായകന്മാരാകുന്ന ചിത്രമാണ് താങ്ക് യൂ. ചിത്രത്തിന്‍റെ ഇറ്റലിയിലെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ സംഘം നാട്ടിലേക്ക് മടങ്ങുകയാണ്. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ റൊമാന്‍റിക് എന്‍റര്‍ടെയ്‌നറാണ്. കൊവിഡ് തരംഗത്തിനിടയിലും കൃത്യമായി പ്രോട്ടോക്കോള്‍ പാലിച്ചാണ് ഷൂട്ടിങ് നടന്നത്. റാഷി ഖന്നയും നാഗ ചൈതന്യയും അഭിനയിക്കുന്ന പ്രധാന സീക്വന്‍സുകളാണ് ഇറ്റലിയില്‍ ചിത്രീകരിച്ചത്. അവിക ഗോര്‍, മാളവിക നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇറ്റലിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കി 'താങ്ക് യൂ' ടീം നാട്ടിലേക്ക് - rashi khanna naga chaitanya news
റാഷി ഖന്നയും നാഗ ചൈതന്യയും അഭിനയിക്കുന്ന പ്രധാന സീക്വന്‍സുകളാണ് ഇറ്റലിയില്‍ ചിത്രീകരിച്ചത്. അവിക ഗോര്‍, മാളവിക നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 2020 ഡിസംബറില്‍ ഷൂട്ടിങ് ആരംഭിച്ച സിനിമയുടെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം അടുത്തുതന്നെ പൂര്‍ത്തിയാകും.
Also read: തമന്നയുടെ ക്രൈം ത്രില്ലര്‍ സീരിസ് മെയ് 20 മുതല്‍ ഹോട്ട്‌സ്റ്റാറില്‍
2020 ഡിസംബറില്‍ ഷൂട്ടിങ് ആരംഭിച്ച സിനിമയുടെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം അടുത്തുതന്നെ പൂര്‍ത്തിയാകും. പി.സി ശ്രീറാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എസ്.തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ കൊവിഡ് പ്രതിസന്ധി കുറഞ്ഞാല്‍ ജൂലൈയോടെ ഹൈദരാബാദില്‍ നടക്കും. വരാനിരിക്കുന്ന ഏറ്റവും പുതിയ നാഗ ചൈതന്യ ചിത്രം ലവ് സ്റ്റോറിയാണ്.