Samantha Naga Chaitanya divorce: തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗ ചൈതന്യയും. ഇരുവരുടെയും വേര്‍പിരിയില്‍ വാര്‍ത്ത ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. ഏറെ ഞെട്ടലോടെയാണ് സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ മോചന വാര്‍ത്ത സിനിമ ലോകവും ആരാധകരും കേട്ടത്.
Naga Chaitanya Samantha on screen chemistry: വേര്‍പിരിഞ്ഞെങ്കിലും ഇരുവരും പരസ്‌പരം ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ നാഗ ചൈതന്യയുടെ ഒരു മറുപടിയാണ് ശ്രദ്ധേയമാവുന്നത്. സ്‌ക്രീനില്‍ ഏത് നായികയുമായാണ് മികച്ച കെമിസ്‌ട്രി എന്ന ചോദ്യത്തിനുള്ള നാഗ ചൈതന്യയുടെ ഉത്തരമാണ് വൈറലാകുന്നത്. നായികമാരില്‍ മികച്ച ഓണ്‍ സ്‌ക്രീന്‍ കെമിസ്‌ട്രി കാഴ്‌ചവയ്‌ക്കാനാവുക സാമന്തയ്‌ക്കൊപ്പം എന്നായിരുന്നു താരത്തിന്‍റെ മറുപടി.
Naga Chaitanya Samantha movies: ബോളിവുഡ് ഹംഗാമയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നാഗ ചൈതന്യയുടെ ഈ മറുപടി. 'മനം', 'യെ മായ ചേസവെ', 'ഓട്ടോനഗര്‍ സൂര്യ', 'മജിലി' എന്നീ ചിത്രങ്ങളില്‍ ഇരുവരും മികച്ച പ്രകടനം കാഴ്‌ച വച്ചിരുന്നു. ബോളിവുഡ് നടികളില്‍ ദീപിക പദുക്കോണിനൊപ്പവും ആലിയ ഭട്ടിനൊപ്പവും അഭിനയിക്കാന്‍ താത്‌പര്യമുണ്ടെന്നും, എപ്പോഴെങ്കിലും അവസരം ലഭിച്ചാല്‍ ഈ നടികള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനാണ് താന്‍ ഇഷ്‌ടപ്പെടുന്നതെന്നും നാഗചൈതന്യ പറഞ്ഞു.