കേരളം

kerala

ETV Bharat / sitara

'സാമി'ന് നന്ദി പറഞ്ഞ് നാഗചൈതന്യ ; വിവാഹമോചനത്തിന് വിരാമമിടാമോ എന്ന് ആരാധകർ - സാമന്ത അക്കിനേനി വിവാഹമോചനം വാർത്ത

ലവ്‌ സ്റ്റോറി എന്ന ചിത്രത്തിന്‍റെ ട്രെയിലർ പങ്കുവച്ചുള്ള ട്വീറ്റിന് പ്രതികരണവുമായി സാമന്ത ; സാമന്തയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് നാഗചൈതന്യ

samantha akkineni news latest  samantha akkineni naga chaitanya news  naga chaitanya divorce news  divorce samantha news  divorce naga chaitanya news  naga chaitanya love story trailer news  naga chaitanya samantha prabhu news  naga chaitanya tweet sam news  നന്ദി പറഞ്ഞ് നാഗചൈതന്യ വാർത്ത  ലവ്‌ സ്റ്റോറി നാഗചൈതന്യ വാർത്ത  ലവ്‌ സ്റ്റോറി സാമന്ത പ്രഭു വാർത്ത  സാമന്ത പ്രഭു സാമന്ത അക്കിനേനി വാർത്ത  സാമന്ത അക്കിനേനി വിവാഹമോചനം വാർത്ത  ലവ്‌ സ്റ്റോറി സാമന്ത നാഗചൈതന്യ ട്വീറ്റ് വാർത്ത
നാഗചൈതന്യ

By

Published : Sep 14, 2021, 7:40 PM IST

സാമന്ത അക്കിനേനി സാമന്ത പ്രഭു ആയതിന് പിന്നാലെ, താരജോഡികൾ തമ്മിൽ പിരിയുകയാണെന്ന തരത്തിൽ അഭ്യൂഹം ശക്തിപ്പെടുകയാണ്. സാമന്തയും നാഗചൈതന്യയും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്നും വിവാഹമോചനത്തിനായി ഇരുവരും കുടുംബകോടതിയെ സമീപിച്ചെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ, നാഗാർജുനയും കുടുംബാംഗങ്ങളും വിഷയത്തിൽ ഇടപെട്ട് ഇവർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്.

അതിനിടെയാണ് ഇരുവരും തമ്മിൽ സമൂഹമാധ്യമങ്ങളിൽ നടത്തിയ ആശയവിനിമയം ശ്രദ്ധയാകര്‍ഷിക്കുന്നത്. നാഗചൈതന്യ നായകനാകുന്ന ലവ്‌ സ്റ്റോറി എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ തിങ്കളാഴ്‌ച പുറത്തുവന്നിരുന്നു. ഇതുസബംന്ധിച്ച നാഗചൈതന്യയുടെ ട്വീറ്റിനോട് പ്രതികരിച്ച് സാമന്തയെത്തി.

More Read: സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു ; കുടുംബ കോടതിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്

'വിജയി!! സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും സായ് പല്ലവിക്കും വിജയാശംസകൾ,' എന്നാണ് ട്വീറ്റിൽ സാമന്ത പറഞ്ഞത്. ചിത്രത്തിന്‍റെ ട്രെയിലർ ഉൾപ്പെടുത്തിയുള്ള നടന്‍റെ ട്വീറ്റിന് സാമന്ത ആശംസ അറിയിച്ചെന്നത് മാത്രമല്ല, ഇതിന് 17 മണിക്കൂറുകൾ കഴിഞ്ഞ് തന്‍റെ പ്രിയപ്പെട്ട സാമിന് നാഗചൈതന്യ നന്ദി കുറിക്കുകയും ചെയ്‌തു.

താരജോഡികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിച്ചോ എന്നാണ് ട്വീറ്റിന് പിന്നാലെ ആരാധകർ ചോദിക്കുന്നത്. എന്തായാലും, വിവാഹബന്ധം വേർപെടുത്തുന്നുവെന്ന വാർത്തകളോട് ഇതുവരെയും ദമ്പതികൾ പ്രതികരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details