കേരളം

kerala

ETV Bharat / sitara

നാദിര്‍ഷയ്‌ക്ക് വേണ്ടി ജയസൂര്യ 'ഈശോ'യാകുന്നു - നാദിര്‍ഷ ജയസൂര്യ വാര്‍ത്തകള്‍

26 സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് മോഷൻ പോസ്റ്റര്‍. മഴ നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു വാഹനത്തിന്‍റെ ഗ്ലാസ് തുറക്കുന്നതും അവിടെ ജയസൂര്യയുടെ മുഖം കാണിക്കുന്നതുമാണ് പോസ്റ്ററില്‍ കാണുന്നത്.

Nadirsha jayasurya new movie Eesho Motion Poster out now  Eesho Motion Poster out now  Eesho Motion Poster  Nadirsha jayasurya new movie Eesho  Nadirsha jayasurya new movie Eesho news  jayasurya new movie Eesho  jayasurya new movie Eesho news  jayasurya new movie Eesho poster  നാദിര്‍ഷയ്‌ക്ക് വേണ്ടി ജയസൂര്യ 'ഈശോ'യാകുന്നു  നാദിര്‍ഷ ജയസൂര്യ സിനിമ ഈശോ  ഈശോ മോഷന്‍ പോസ്റ്റര്‍  മലയാളം സിനിമ ഈശോ മോഷന്‍ പോസ്റ്റര്‍  നാദിര്‍ഷ ജയസൂര്യ  നാദിര്‍ഷ ജയസൂര്യ വാര്‍ത്തകള്‍  നാദിര്‍ഷ ജയസൂര്യ സിനിമകള്‍
നാദിര്‍ഷയ്‌ക്ക് വേണ്ടി ജയസൂര്യ 'ഈശോ'യാകുന്നു

By

Published : May 14, 2021, 7:04 PM IST

അഞ്ച് വര്‍ഷത്തിന് ശേഷം ജയസൂര്യയും നാദിര്‍ഷയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 'ഈശോ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ നടന്‍ മമ്മൂട്ടിയാണ് സോഷ്യല്‍മീഡിയ വഴി പുറത്തിറക്കിയത്. അമര്‍ അക്‌ബര്‍ അന്തോണിക്ക് വേണ്ടിയാണ് ജയസൂര്യയും നാദിര്‍ഷയും ഇതിന് മുമ്പ് ഒരുമിച്ചത്. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളിൽ നിന്നല്ല എന്ന ടാഗ് ലൈനുമുണ്ട്. 26 സെക്കന്‍റ് ദൈര്‍ഘ്യമുള്ളതാണ് മോഷൻ പോസ്റ്റര്‍. മഴ നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു വാഹനത്തിന്‍റെ ഗ്ലാസ് തുറക്കുന്നതും അവിടെ ജയസൂര്യയുടെ മുഖം കാണിക്കുന്നതുമാണ് പോസ്റ്ററില്‍ കാണുന്നത്.

പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങള്‍ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 'ജയസൂര്യയ്ക്കും നാദിർഷയ്ക്കും അരുൺ നാരായണനും ബാദുഷയ്ക്കും ഈശോയുടെ എല്ലാ അണിയറപ്രവത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നു' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമിക്കുന്നത്. ബാദുഷ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്‌സ്. അവസാനമായി നാദിര്‍ഷയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മേരാ നാം ഷാജിയായിരുന്നു. ആസിഫ് അലി, ബിജു മേനോന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദിലീപ്-ഉര്‍വശി കോമ്പോയില്‍ എത്തുന്ന നാദിര്‍ഷയുടെ ഏറ്റവും പുതിയ സംവിധാന സംരംഭം അണിയറയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. വെള്ളമാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ജയസൂര്യ ചിത്രം.

Also read: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; 'ഹൃദയം തകരുന്നു' എന്ന് നടി ഗാല്‍ ഗഡോട്ട്

ABOUT THE AUTHOR

...view details