സൂപ്പർ ഹിറ്റ് ചിത്രം നാടോടികളുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആദ്യ ഭാഗത്തിന്‍റെ സംവിധായകനായ സമുദ്രക്കനി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. ട്രെയിലര്‍ ഒരു മണിക്കൂര്‍കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ശശികുമാറും സംഘവും ചേര്‍ന്ന് അബേദ്കറിനും കാമരാജിനും ജയ് വിളിക്കുന്നതും ട്രെയിലറില്‍ കാണാം.
ഒരു മണിക്കൂറില്‍ ഒരു ലക്ഷം കാഴ്ചക്കാര്‍; നാടോടികള്‍ 2 ട്രെയിലര്‍ ഹിറ്റ് - അഞ്ജലി
ട്രെയിലര്‍ ഒരു മണിക്കൂര്‍കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ശശികുമാറും സംഘവും ചേര്‍ന്ന് അബേദ്കറിനും കാമരാജിനും ജയ് വിളിക്കുന്നതും ട്രെയിലറില്‍ കാണാം
ഒരു മണിക്കൂറില്‍ ഒരു ലക്ഷം കാഴ്ചക്കാര്‍; നാടോടികള്‍ 2 ട്രെയിലര്‍ ഹിറ്റ്
സംവിധായകനായ എം.ശശി കുമാർ, അഞ്ജലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭരണി, അതുല്യ, നമോ നാരായണൻ, തുളസി, ശ്രീ രഞ്ജിനി തുടങ്ങിയവരും സിനിമയിലുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എസ്.നന്ദഗോപാൽ നിര്‍മിച്ചിരിക്കുന്ന ചിത്രം ഈ മാസം 31ന് റിലീസ് ചെയ്യും.