A R Rahman birthday : പിറന്നാള്‍ നിറവില്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍. അദ്ദേഹത്തിന്‍റെ 55ാം ജന്മദിനമാണ് ഇന്ന്. സംഗീത ജീവിതത്തില്‍ കാല്‍നൂറ്റാണ്ടോളം പിന്നിട്ട എ.ആര്‍ റഹ്മാന്‍ ലോകത്തിനെന്നും വിസ്‌മയമാണ്. മൊസാര്‍ട്ട് ഓഫ് മദ്രാസ്, ഇസൈ പുയല്‍ എന്നീ വിശേഷണങ്ങള്‍ക്കര്‍ഹനാണ് അദ്ദേഹം.
മലയാളം, തമിഴ് ചലച്ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്ന ആര്‍.കെ. ശേഖറിന്‍റെ മകനാണ് എ.ആര്‍.റഹ്മാന്‍. 1967 ജനുവരി ആറിന് ചെന്നൈയിലാണ് ജനനം. എ.എസ് ദിലീപ് കുമാര്‍ എന്നായിരുന്നു ആദ്യ പേര്.
A R Rahman early life: കുട്ടിക്കാലത്ത് പിതാവിന്‍റെ റെക്കോര്‍ഡിങ് സ്‌റ്റുഡിയോയില്‍ റഹ്മാന്‍ കീബോര്‍ഡ് വായിക്കുമായിരുന്നു. റഹ്‌മാന്‍റെ ഒന്‍പതാം വയസില്‍ പിതാവിന്‍റെ മരിച്ചു. ശേഷം ഉപജീവമാര്‍ഗത്തിന് വേണ്ടി അച്ഛന്‍റെ സംഗീതോപകരണങ്ങള്‍ വാടകയ്‌ക്ക് നല്‍കിയാണ് കുടുംബം കഴിഞ്ഞിരുന്നത്.
പിന്നീട് അമ്മ കരീമയുടെ മേല്‍നോട്ടത്തില്‍ വളര്‍ന്ന റഹ്മാന്‍, നിത്യവൃത്തിക്ക് വേണ്ടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജോലി ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി ക്ലാസുകള്‍ നഷ്‌ടപ്പെടുകയും പരീക്ഷകളില്‍ പരാജയപ്പെടുകയും ചെയ്‌തു. ശേഷം തൊട്ടടുത്ത വര്‍ഷം മറ്റൊരു സ്‌കൂളില്‍ പഠനം തുടര്‍ന്നു. സംഗീതത്തോടുള്ള അഭിരുചി കാരണം റഹ്മാന് മദ്രാസ് ക്രിസ്‌റ്റ്യന്‍ കോളജ് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ അഡ്‌മിഷന്‍ ലഭിച്ചു. അക്കാലത്ത് സംഗീത ബാന്‍ഡിലും സജീവമായി.
പഠനവും സംഗീതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ പഠനം ഉപേക്ഷിച്ച് ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം റഹ്മാന്‍ റൂട്ട്‌സ് പോലുള്ള സംഗീത ട്രൂപ്പുകളില്‍ കീബോര്‍ഡ് വായനക്കാരനായും ബാന്‍ഡുകള്‍ സജ്ജീകരിക്കുന്നതിലും പ്രവര്‍ത്തിച്ചു.
നെമിസിസ് അവന്യു എന്ന റോക്ക് ഗ്രൂപ്പും അദ്ദേഹം സ്ഥാപിച്ചു. മാസ്‌റ്റര്‍ ധനരാജിന്‍റെ കീഴില്‍ ആദ്യകാല പരിശീലനം നേടിയ അദ്ദേഹം വിവിധ ഓര്‍ക്കസ്‌ട്രകളിലും പ്രവര്‍ത്തിച്ചു. പിന്നീട് ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച റഹ്മാന്‍ അവിടെ നിന്നും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തില്‍ ബിരുദം നേടി.
A R Rahman career : സിനിമയിലെത്തും മുമ്പ് അദ്ദേഹം മുന്നൂറിലേറെ പരസ്യ ജിംഗിളുകള്‍ക്ക് ഈണമിട്ടിട്ടുണ്ട്. 1992ല്‍ 'റോജ' എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയില്‍ സ്ഥാനമുറപ്പിക്കുന്നത്. 'റോജ'യിലെ 'ചിന്നചിന്ന ആശൈ' ആണ് അദ്ദേഹം ഏറ്റവും സമയമെടുത്ത് ചെയ്‌ത ഗാനം. 25,000 രൂപയായിരുന്നു 'റോജ'യുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. ആദ്യ സിനിമയുടെ സംഗീതത്തിന് ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്‍ എന്ന അംഗീകാരവും എ.ആര്‍ റഹ്മാന് സ്വന്തം.
കാല്‍ നൂറ്റാണ്ട് കാലത്തെ സംഗീത ജീവിതത്തില്‍ ഓസ്‌കാര്‍ അടക്കം നിരവധി അന്തര്‍ദേശീയ ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
Also Read : Kartik Aaryan meets fan girls: ആ വിളി കേട്ടു... ഇതാണ് ആരാധികമാരുടെ കാർത്തിക് ആര്യൻ