ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് കൈലാസ് മേനോന്‍ - music director kailas menon news
സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് ആണ്‍ കുഞ്ഞ് പിറന്ന വിവരം കൈലാസ് മേനോന്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.55നാണ് കുഞ്ഞ് ജനിച്ചതെന്നും കൈലാസ് പോസ്റ്റിലൂടെ പറഞ്ഞു
അച്ഛനായ സന്തോഷം പങ്കുവച്ച് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് ആണ്‍ കുഞ്ഞ് പിറന്ന വിവരം കൈലാസ് മേനോന്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.55നാണ് കുഞ്ഞ് ജനിച്ചതെന്നും കൈലാസ് പോസ്റ്റിലൂടെ പറഞ്ഞു. 'ഞങ്ങളുടെ മകന്‍ വന്നു. ഉറക്കമില്ലാത്ത രാത്രികളും... അവസാനിക്കാത്ത സ്നേഹവും ഇന്ന് മുതല്‍ തുടങ്ങുന്നു' കൈലാസ് മേനോന്‍ കുറിച്ചു. ഭാര്യ അന്നപൂര്‍ണക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റിനൊപ്പം പങ്കുവെച്ചു. പോസ്റ്റിന് പിന്നാലെ കുഞ്ഞ് കുടുംബത്തിന് ആശംസ അറിയിച്ച് ആരാധകരും സംഗീത ലോകത്തെ പ്രമുഖരുമടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. 2009ലാണ് അന്നപൂര്‍ണയുമായുള്ള കൈലാസ് മേനോന്‍റെ വിവാഹം നടന്നത്. 'ജീവാംശമായി' എന്ന ഗാനത്തിന് സംഗീതം നല്‍കിയാണ് കൈലാസ് മേനോന്‍ മലയാളത്തിന് പ്രിയപ്പെട്ടവനായത്. ഫൈനല്‍സ്, ഇട്ടിമാണി, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും സംഗീതം ഒരുക്കിയിട്ടുണ്ട് കൈലാസ് മേനോന്‍.