തന്‍റെ പുതിയ തിരക്കഥ മമ്മൂട്ടി സിനിമയ്‌ക്ക് വേണ്ടിയാണെന്ന് അടുത്തിടെയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രഖ്യാപിച്ചത്. ലൂസിഫറാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ അവസാനമായി തിയേറ്ററുകളിലെത്തിയ സിനിമ. ഇപ്പോള്‍ സിനിമയുടെ സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മുരളി. നവാഗതനായ ഷിബു ബഷീറാണ് ഈ മമ്മൂട്ടി ചിത്രത്തിന്‍റെ സംവിധായകനായി എത്തുന്നത്.
-
With debutant director Shibu Basheer, who will be directing my script for the project with Mammooty sir.
Posted by Murali Gopy on Friday, 16 April 2021