കേരളം

kerala

ETV Bharat / sitara

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തെ വിമര്‍ശിച്ച് മുരളി ഗോപി - ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മുരളി ഗോപി

സര്‍ഗാത്മകമായ ഉള്ളടക്കത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിനെ എതിര്‍ക്കണമെന്ന് മുരളി ഗോപി സോഷ്യല്‍മീഡിയയില്‍ കുറിച്ചു

ഒടിടി പ്ലാറ്റ്‌ഫോമുകള്‍  move to deregulate OTT platforms  OTT platforms india news  Murali Gopi  Murali Gopi news  Murali Gopi OTT platforms  ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മുരളി ഗോപി  മുരളി ഗോപി വാര്‍ത്തകള്‍
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തെ വിമര്‍ശിച്ച് മുരളി ഗോപി

By

Published : Nov 12, 2020, 9:02 AM IST

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളെയും വാര്‍ത്താ പോര്‍ട്ടലുകളെയും വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയുള്ള ഉത്തരവ് വന്നിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സര്‍ഗാത്മകമായ ഉള്ളടക്കത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിനെ എതിര്‍ക്കണമെന്ന് മുരളി ഗോപി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

'സര്‍ഗാത്മകമായ ഉള്ളടക്കത്തെ സര്‍ക്കാര്‍ നിയന്ത്രണം, രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. അതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ കൂട്ടായ പരിശ്രമത്തോടെ നിയമപരമായി നേരിടണം. അത് വൈകാതെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു' മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. #SayNoToCensorship എന്ന ടാഗോടെയാണ് മുരളി ഗോപി തന്‍റെ അഭിപ്രായം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വാര്‍ത്താപോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതനുസരിച്ച്‌ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സിനിമ, ഡോക്യുമെന്‍ററി, വാര്‍ത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുങ്ങിയവയെല്ലാം ഇനി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

ABOUT THE AUTHOR

...view details