കേരളം

kerala

ETV Bharat / sitara

രാഷ്ട്രീയ അജണ്ടകളിൽ നിന്ന് സർഗാത്മക സൃഷ്‌ടികളെ സംരക്ഷിക്കണം:  മുരളി ഗോപി - ideological propaganda

രാഷ്ട്രീയ അജണ്ടകളിൽ നിന്നും സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും സർഗാത്മക സൃഷ്ടികളെ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അതിനെ ഒറ്റക്കെട്ടോടെ നിയമപരമായി നേരിടണമെന്നും നടൻ മുരളി ഗോപി പ്രതികരിച്ചു.

കേന്ദ്രസർക്കാർ ഉത്തരവിനെതിരെ മുരളി ഗോപി  മുരളി ഗോപി  രാഷ്ട്രീയ അജണ്ട  സർഗാത്മക സൃഷ്‌ടികളെ സംരക്ഷിക്കണം  എറണാകുളം  ഒടിടി പ്ലാറ്റ്‌ഫോമും ഓണ്‍ലൈന്‍ മാധ്യമങ്ങളും  കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം  ott and online news portals censorship  murali gopi against central gov order  malayalam actor murali gopi  ideological propaganda  netflix amazon censorship india
കേന്ദ്രസർക്കാർ ഉത്തരവിനെതിരെ മുരളി ഗോപി

By

Published : Nov 12, 2020, 2:42 PM IST

എറണാകുളം: സർഗാത്മക സൃഷ്ടികളെ സർക്കാർ നിയന്ത്രണത്തിലാക്കുന്നതിൽ വിയോജിപ്പുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഒടിടി പ്ലാറ്റ്‌ഫോമും ഓണ്‍ലൈന്‍ മാധ്യമങ്ങളും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരാനുള്ള ഉത്തരവിനെ നിയമപരമായി നേരിടണമെന്ന് മുരളി ഗോപി. "സർക്കാർ നിയന്ത്രണങ്ങൾ, രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം തുടങ്ങിയവയിൽ നിന്ന് സർഗാത്മക സൃഷ്ടികളെ സംരക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമത്തെ ഒറ്റകെട്ടായി, നിയമപരമായി നേരിടേണ്ടതുണ്ട്. അത് ഉടൻ തന്നെ സാധ്യമാകുമെന്നാണ് പ്രതീക്ഷ," എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഓൺലൈൻ മാധ്യമങ്ങളെയും ഒടിടി പ്ലാറ്റ്‌ഫോമുകളെയും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കീഴിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ഉത്തരവ്. നെറ്റ്ഫ്ലിക്‌സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾക്കും മറ്റ് ഉള്ളടക്കങ്ങൾക്കും ഇനി മുതൽ നിയന്ത്രണം ബാധകമായിരിക്കും.

ABOUT THE AUTHOR

...view details