മലയാളത്തിന്‍റെ സ്വന്തം ഉർവശി തമിഴകത്തിന്‍റെയും പ്രിയതാരമായി മാറുവാൻ വഴിത്തിരിവായ ചിത്രമായിരുന്നു 'മുന്താണൈ മുടിച്ചു'. 1983ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഉർവശിയുടെ പരിമളം താരത്തിന്‍റെ കരിയർ ബസ്റ്റ് കഥാപാത്രം കൂടിയാണ്. 37 വർഷങ്ങൾ ശേഷം തമിഴ് ചിത്രം വീണ്ടുമെത്തുമ്പോൾ പരിമളമായി വേഷമിടുന്നതിന്‍റെ സന്തോഷത്തിലാണ് ഐശ്വര്യ രാജേഷ്. ശശികുമാറിനും ഭാഗ്യരാജിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മുന്താണൈ മുടിച്ചു അടുത്ത വർഷം റിലീസിനെത്തുമെന്ന് നടി ഐശ്വര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
'മുന്താണൈ മുടിച്ചു' പുതിയ മുഖങ്ങളുമായെത്തുന്നു; ഉർവശിയുടെ വേഷം ഐശ്വര്യ രാജേഷിന് - jsm film studio
1983ലെ മുന്താണൈ മുടിച്ചുവിന്‍റെ സംവിധായകൻ ഭാഗ്യരാജാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചിത്രത്തിൽ പരിമളമായി വേഷമിടുന്നത് ഐശ്വര്യ രാജേഷാണ്

ഉർവശിയുടെ വേഷം ഐശ്വര്യ രാജേഷിന്
1983ലെ ചിത്രത്തിന്‍റെ സംവിധായകൻ ഭാഗ്യരാജാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എന്നാൽ, സംവിധായകനെ കുറിച്ചും സിനിമയുടെ കഥയിൽ വ്യത്യാസമുണ്ടോയെന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഈ വർഷം പുറത്തിറങ്ങിയ അസുരഗുരുവിന്‍റെ നിർമാതാക്കളായ ജെഎസ്എം ഫിലിം സ്റ്റുഡിയോയാണ് റീമേക്ക് നിർമിക്കുന്നത്.