എന്ന് നിന്‍റെ മൊയ്‌തീന്‍ എന്ന പൃഥ്വിരാജ്, പാര്‍വതി, ടൊവിനോ ചിത്രത്തിലെ മുക്കത്തെ പെണ്ണ് എന്ന ഗാനത്തിന് നിരവധി ആരാധകരുണ്ട്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും പലരുടെയും ഹിറ്റ് ലിസ്റ്റില്‍ ഒരു സ്ഥാനം മുക്കത്തെ പെണ്ണിനുണ്ട്. ആര്‍.എസ് വിമലായിരുന്നു എന്ന് നിന്‍റെ മൊയ്‌തീന്‍ സംവിധാനം ചെയ്‌തത്.
'മുക്കത്തെ പെണ്ണിന്‍റെ' ദിവ്യ ദര്‍ശിനി വേര്‍ഷന്‍ - ടൊവിനോ തോമസ് ദിവ്യ ദര്‍ശിനി
ദിവ്യ ദര്‍ശിനി തന്നെയാണ് വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നതും. നിഖില്‍ മാത്യുവാണ് കവര്‍ ആലപിച്ചിരിക്കുന്നത്. ടൊവിനോയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌ത കവര്‍ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു
ഇപ്പോള്‍ മുക്കത്തെ പെണ്ണ് എന്ന് തുടങ്ങുന്ന ഗാനത്തിന് മനോഹരമായ കവര്‍ വീഡിയോ ഒരുക്കിയിരിക്കുകയാണ് നടിയും അവതാരികയുമായ ഡിഡി എന്ന് തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന ദിവ്യ ദര്‍ശിനി നീലകണ്ഠന്‍. ദിവ്യ ദര്‍ശിനിയും കൃഷുമാണ് കവര്‍ വീഡിയോ സോങില്‍ അഭിനയിച്ചിരിക്കുന്നത്. ദിവ്യ ദര്‍ശിനി തന്നെയാണ് വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നതും. നിഖില്‍ മാത്യുവാണ് കവര്‍ ആലപിച്ചിരിക്കുന്നത്.
ടൊവിനോയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌ത കവര്‍ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. സിനിമയില്‍ മുക്കത്തെ പെണ്ണ് ഗാനം ആലപിച്ചിരിക്കുന്നത് മുഹമ്മദ് മഖ്ബൂല്‍ മന്‍സൂറും ഗോപി സുന്ദറും ചേര്‍ന്നാണ്. ഗോപി സുന്ദര്‍ തന്നെയാണ് സംഗീതം നല്‍കിയതും.