സംവിധായകനും എഴുത്തുകാരനുമായ മുഹ്സിന് പരാരിയുടെ പുതിയ മ്യൂസിക് വീഡിയോ പ്രഖ്യാപിച്ചു. ഫ്രം എ നേറ്റീവ് ഡോട്ടര്‍ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്സിന് പരാരി തന്നെയാണ് സംവിധാനവും. ഗായികയായ ചിന്മയിയും എൻജോയ് എൻജാമിയിലൂടെ സുപരിചിതനായ അറിവും വോയ്സ് ഓഫ് വോയ്സ്ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും ഫ്രം എ നേറ്റീവ് ഡോട്ടറിലൂടെ ഒരുമിക്കും. മുഹ്സിന് പരാരിയുടെ നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍.
'ഫ്രം എ നേറ്റീവ് ഡോട്ടര്‍'; ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ മുഹ്സിന് പരാരിയുടെ മ്യൂസിക് വീഡിയോ
നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ സീരീസില്‍ മൂന്നാമത്തേതാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍.
Also read:വാക്സിന് സ്വീകരിച്ച് സന്യ മല്‍ഹോത്രയും അമേയ്റ ദസ്തൂറും
കഴിഞ്ഞ വര്‍ഷം സച്ചിദാനന്ദന്റെ കോഴിപ്പങ്ക് എന്ന കവിത മുഹ്സിന് പരാരി വീഡിയോയാക്കി പുറത്തിറക്കിയിരുന്നു. അഭിലാഷ് കുമാറാണ് കോഴിപ്പങ്ക് സംവിധാനം ചെയ്തത്. ശേഖറാണ് സംഗീതം ഒരുക്കിയത്. ശ്രീനാഥ് ഭാസിയായിരുന്നു ആലാപനം. ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി എന്നിവര്‍ അഭിനയിച്ച് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ മുഹ്സിന് പരാരിയായിരുന്നു. ആഷിക് അബുവിന്റെ, അണിയറയില്‍ ഒരുങ്ങുന്ന വാരിയംകുന്നന്റെ കോ-ഡയറക്ടര്‍ കൂടിയാണ് മുഹ്സിന് പരാരി. ഖാലിദ് റഹ്മാന്റെ, അണിയറയില്‍ ഒരുങ്ങുന്ന തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും മുഹ്സിന് പരാരിയാണ്.