കൊച്ചി:കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളുടെ റിലീസിങ് മാറ്റി. മൂന്ന് ചിത്രങ്ങളാണ് റിലിസിങ് മാറ്റുന്നതായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് ഭീതി തുടരുകയാണെങ്കില്‍ കൂടുതല്‍ ചിത്രങ്ങളുടെ റിലീസിങ് മാറ്റി വെച്ചേക്കും.
കോവിഡ് ഭീതിയില്‍ ചിത്രങ്ങളുടെ റിലീസിങ് മാറ്റി - Big Budget films has changed
മരക്കാര്‍; അറബിക്കടലിന്‍റെ സിംഹം, കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്, വണ്‍ എന്നീ ചിത്രങ്ങളുടെ റിലീസിങ് മാറ്റുന്നതായി അണിയറ പ്രവര്‍ത്തകര്‍

മോഹൻലാലിനെ നായകനാക്കി പ്രിയദര്‍ശൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍; അറബിക്കടലിന്‍റെ സിംഹം, വ്യാഴാഴ്ച റിലീസ് തീരുമാനിച്ചിരുന്ന ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്, മമ്മൂട്ടി നായകനായെത്തുന്ന വണ്‍ എന്നീ സിനിമകളുടെ റിലീസിങ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. തമിഴ് നടന്‍ വിജയ് ചിത്രം മാസ്റ്റേഴ്‍സിന്‍റെ കേരളത്തിലെ റിലീസ് നീളും.
സിനിമാ തിയേറ്ററുകള്‍ ഈ മാസം അടച്ചിടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും ചൊവ്വാഴ്ച ഉച്ചക്ക് യോഗം കൂടുകയും തിയേറ്ററുകള്‍ മാര്‍ച്ച് 31വരെ അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചിത്രങ്ങളുടെ റിലീസിങ് തിയതി മാറ്റുന്നത്.