എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്ത്‌ക്കൊണ്ടിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. ആവശ്യമെങ്കിൽ നടി ഷംനയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നിർമാതാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു - kochi city police commissioner
ആവശ്യമെങ്കിൽ നടി ഷംനയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു
പ്രതി ഷരീഫിനെതിരെ മൊഴി നൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്ന ഭാര്യയുടെ ആരോപണത്തിലും കമ്മിഷണർ പ്രതികരിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കാളിയെല്ലെങ്കിൽ അവർ ഭയപ്പെടേണ്ടതില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തണമെന്നും വിജയ് സാഖറെ അറിയിച്ചു. മൂന്ന് പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത് സാധാരണ നിയമ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഇതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ കൂട്ടിച്ചേർത്തു.
Last Updated : Jul 4, 2020, 3:18 PM IST