കുടുകുടെ ചിരിപ്പിക്കാന്‍ 'മൂക്കുത്തി അമ്മന്‍', ട്രെയിലര്‍ പുറത്തിറങ്ങി - Mookuthi Amman
ആർ.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്‌ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും
ലോഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ഫാന്‍റസി ചിത്രം മൂക്കുത്തി അമ്മന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നയന്‍താര മൂക്കുത്തി അമ്മനായാണ് ചിത്രത്തില്‍ എത്തുന്നത്. ദൈവഭക്തി വില്‍പന ചരക്ക് ആക്കുന്നവരെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുകയാണ് ട്രെയിലറില്‍. കൂടാതെ നിരവധി സാമകാലിക വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആര്‍.ജെ ബാലാജി, സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ആർ.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്‌ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും. ഷൂട്ടിങിന് മുമ്പ് തന്നെ ചിത്രത്തിനായി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇശരി ഗണേഷാണ് നിര്‍മാണം. സ്റ്റാര്‍ വിജയ് ചാനലിനാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്.