ക്യാപ്‌കോം നിർമിച്ച വീഡിയോ ഗെയിം സീരീസിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഫാന്‍റസി ആക്ഷന്‍ ത്രില്ലര്‍ 'മോണ്‍സ്റ്റര്‍ ഹണ്ടര്‍' പുതുവത്സരദിനത്തിൽ ഇന്ത്യയിലെത്തും. പോള്‍ ഡബ്ല്യു.എസ്. ആന്‍ഡേഴ്‌സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ഒന്നിന് ഐമാക്‌സിലൂടെയും 3ഡിയായും പ്രദർശിപ്പിക്കും. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.
'മോണ്‍സ്റ്റര്‍ ഹണ്ടര്‍' പുതുവത്സരദിനത്തിൽ ഇന്ത്യയിലെത്തും - paul ws anderson news
ഫാന്‍റസി ആക്ഷന്‍ ത്രില്ലര്‍ 'മോണ്‍സ്റ്റര്‍ ഹണ്ടര്‍' ജനുവരി ഒന്നിന് ഐമാക്‌സിലൂടെയും 3ഡിയായും പ്രദർശനത്തിന് എത്തും

'മോണ്‍സ്റ്റര്‍ ഹണ്ടര്‍' പുതുവത്സരദിനത്തിൽ ഇന്ത്യയിലെത്തും
മില്ല ജോവോവിച്ച്, ടോണി ജാ, റോണ്‍ പെര്‍മാന്‍, മീഗന്‍ ഗുഡ്, ഡീഗോ ബോനെറ്റ എന്നിവരാണ് മോൺസ്റ്റർ ഹണ്ടറിലെ പ്രധാന താരങ്ങള്‍. ഇംപാക്റ്റ് പിക്ചേഴ്‌സും കോണ്‍സ്റ്റാന്‍റിന്‍ ഫിലിമും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ആറ് കോടി യുഎസ് ഡോളർ ചെലവഴിച്ചായിരുന്നു ചിത്രത്തിന്‍റെ നിർമാണം.