മേഘ്നയെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് ഫഹദും നസ്രിയയും - Fahadh Faasil Nazriya Nazim
മേഘ്നയും നസ്രിയയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഒക്ടോബര്‍ 22നാണ് മേഘ്ന രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

മേഘ്നരാജ്-ചിരഞ്ജീവി സര്‍ജ ദമ്പതികളുെട ആദ്യത്തെ കണ്‍മണിയെ കാണാന്‍ ഫഹദ് ഫാസിലും നസ്രിയയുമെത്തി. മേഘ്നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇരുവരും കുഞ്ഞ് ചിരുവിനെ കണ്ടത്. മേഘ്നയും നസ്രിയയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ മാഡ് ഡാഡ്. ഒക്ടോബര്‍ 22നാണ് മേഘ്ന രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തിലും നസ്രിയയും ഫഹദും പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു. ഇരുവരും കാര്‍ മാര്‍ഗമാണ് ബെംഗളൂരുവിലെത്തിയത്. ചിരഞ്ജീവി സര്‍ജയുടെ ആഗ്രഹം പോലെ വലിയ ആഘോഷമായിട്ടായിരുന്നു മേഘ്നയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്. കുഞ്ഞിനായി അനുജന്‍ ധ്രുവ് ഒരുക്കിയ വെള്ളി കൊണ്ടുള്ള തൊട്ടിലും വലിയ വാര്‍ത്തയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ഹൃദയാഘാതം മൂലം ചിരഞ്ജീവി സര്‍ജ അന്തരിച്ചത്.