ജോർജ്ജൂട്ടിക്ക് ശേഷം മോഹൻലാൽ എത്തുന്നത് നെയ്യാറ്റിൻകര ഗോപനാകാനാണ്. ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഇന്ന് ഷൂട്ടിങ്ങ് പാലക്കാട് ആരംഭിച്ചു. ‘നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട്’ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമാകാൻ സൂപ്പർതാരം ഇന്ന് ലൊക്കേഷനിൽ എത്തിയിട്ടുണ്ട്. ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര് നെയ്യാറ്റിൻകര ഗോപൻ എന്ന് തന്നെയാണ്.
നെയ്യാറ്റിൻകര ഗോപനാകാൻ മോഹൻലാൽ എത്തി; 'ആറാട്ട്' ചിത്രീകരണം തുടങ്ങി - uday krishna news
ദൃശ്യം 2വിന് ശേഷം മോഹൻലാൽ ചിത്രീകരണത്തിന്‍റെ ഭാഗമാകുന്ന പുതിയ ചിത്രമാണ് ആറാട്ട്. ചിത്രത്തിന്‍റെ ഇന്ന് ഷൂട്ടിങ്ങ് പാലക്കാട് ആരംഭിച്ചു. ‘നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവൻ പേര്.

ജീത്തു ജോസഫിന്‍റെ ദൃശ്യം 2വിന്‍റെ ചിത്രീകരണം കഴിഞ്ഞ സെപ്‌തംബറിൽ തൊടുപുഴയിൽ തുടങ്ങിയിരുന്നു. ചിത്രം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ അവധിദിനങ്ങള്‍ ചിലവഴിക്കാൻ ദുബായിലേക്ക് പോയിരുന്നു. വിദേശത്ത് നിന്നും മടങ്ങിയെത്തി താരം വീണ്ടും ഭാഗമാകുന്നത് മാസ് മസാല എന്‍റർടെയ്‌നറായി ഒരുക്കുന്ന ആറാട്ടിലാണ്.
പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്‌ണയാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. വില്ലൻ എന്ന സിനിമക്ക് ശേഷം സംവിധായകൻ ഉണ്ണികൃഷ്‌ണനും സൂപ്പർതാരവും വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കോമഡിയും ആക്ഷൻ രംഗങ്ങളും ഇടകലർത്തി തയ്യാറാക്കുന്ന മലയാള ചിത്രത്തിൽ വിക്രം വേദയിലൂടെ സുപരിചിതയായ ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, സ്വാസിക, ഇന്ദ്രൻസ്, മാളവിക, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, രചന നാരായണൻകുട്ടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. സമീർ മുഹമ്മദാണ് എഡിറ്റർ. രാഹുൽ രാജ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നു.