എറണാകുളം: ഇതുവരെ കാമറക്ക് മുന്നിലെ മഹാനടന്‍റെ അഭിനയ മുഹൂർത്തങ്ങൾക്കായിരുന്നു പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. സിനിമയോടുള്ള മോഹൻലാലിന്‍റെ അഭിനിവേശം ഇനി സംവിധാനത്തിലേക്കും എത്തുകയാണ്.
മോഹൻലാലിന്‍റെ ബറോസ് പൂജ ചടങ്ങ് നാല് പതിറ്റാണ്ട് കാലത്തെ അഭിനയ പരിചയവുമായി നടൻ മോഹൻലാൽ സംവിധായകനായി. ഇന്ന് കൊച്ചയിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം ബറോസിന് തുടക്കം കുറിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോയിലായിരുന്ന പൂജ ചടങ്ങുകൾ. മമ്മൂട്ടി, പൃഥ്വിരാജ്, സംവിധായകൻ പ്രിയദർശൻ, സിബി മലയിൽ, സത്യൻ അന്തിക്കാട്, ലാൽ, ദിലീപ്, സുചിത്ര മോഹൻലാൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ബറോസ് പൂജ ചടങ്ങിൽ മമ്മൂട്ടി കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ബറോസ്. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം മുടങ്ങി. ഈ മാസം 31നാണ് ബറോസിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്. കൊച്ചി, ഡെറാഡൂൺ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ എന്ന നോവൽ അടിസ്ഥാനമാക്കി ജിജോ പുന്നൂസിന്‍റെ രചനയിലാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രം മൈ ഡിയർ കുട്ടിച്ചാത്തന്‍റെ സൃഷ്‌ടാവാണ് ജിജോ പുന്നൂസ്. നിധി സൂക്ഷിപ്പുകാരനായ ബാറോസിന്‍റെ വേഷമാണ് ചിത്രത്തിൽ മോഹൻലാലിന്‍റേത്. പൃഥ്വിരാജും ബറോസിൽ സുപ്രധാന വേഷം ചെയ്യുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്തുമസിന് ബറോസ് തിയേറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യം.
ബറോസിന്‍റെ പ്രീ- പ്രൊഡക്ഷൻ ജോലികള്‍ക്കിടയിൽ നിന്നുള്ള ചിത്രം മോഹൻലാലിന്‍റെ സംവിധാന അരങ്ങേറ്റത്തിന് അമിതാഭ് ബച്ചനുൾപ്പെടെയുള്ളവർ ആശംസകളറിയിച്ചു. മഹാനായ മോഹൻലാലിന്‍റെ ആദ്യ സംവിധാന സംരഭമായ ബറോസിന് വിജയവും സമൃദ്ധിയുമുണ്ടാവാൻ ആശംസകളറിയിക്കുന്നു എന്നാണ് ബിഗ് ബി ട്വീറ്റ് ചെയ്‌തത്. സുരേഷ് ഗോപി, യുവതാരങ്ങളായ ഉണ്ണി മുകുന്ദൻ, അജു വർഗീസ് എന്നിങ്ങനെ മലയാള സിനിമാമേഖലയിലെ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ മോഹൻലാലിന് ആശംസ കുറിച്ചു.
"അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, പാടാൻ കഴിയും, ശരീരം നന്നായി ചലിപ്പിക്കാനാകും, അദ്ദേഹത്തിന്‍റെ കഴിവ് സമ്പുഷ്‌ടമാക്കുന്നതെന്തും ചെയ്യാനാകും." തന്‍റെ പ്രിയപ്പെട്ട ലാൽ ആദ്യമായി സംവിധായകനാകുമ്പോൾ അദ്ദേഹത്തിനും ബറോസിന്‍റെ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ എന്നാണ് സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത്.
ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നോസാണ് തിരക്കഥാകൃത്ത്