"ഞാൻ അവരെ കൊല്ലും" എന്ന് അർഥം വരുന്ന തെലുങ്ക് മാസ് ഡയലോഗുമായി മോഹൻലാലിന്‍റെ ആറാട്ട് ടീസർ എത്തി. വിഷുദിനത്തിൽ പ്രേക്ഷകർക്ക് സമ്മാനമായാണ് ആറാട്ട് സിനിമയുടെ അണിയറപ്രവർത്തകർ ടീസർ പങ്കുവച്ചത്.
'നേനു വാലനി ചെമ്പൈ സാലു'; വിഷുവിന് വെടിക്കെട്ട് ടീസറുമായി ആറാട്ട് - aarattu mohanlal film news
ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗും ഉൾക്കൊള്ളിച്ചാണ് മോഹൻലാലിന്‍റെ ആറാട്ടിന്‍റെ ടീസർ.

സൂപ്പർസ്റ്റാറിന്‍റെ മാസ് ഡയലോഗും കലക്കൻ ആക്ഷൻ രംഗങ്ങളും പഞ്ച് എൻട്രിയും ഉൾക്കൊള്ളിച്ചാണ് ടീസർ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് മുഴുവൻ പേര്. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, സ്വാസിക, ഇന്ദ്രൻസ്, മാളവിക, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, രചന നാരായണൻകുട്ടി, കോട്ടയം രമേശ്, ശിവജി ഗുരുവായൂർ, പ്രശാന്ത് അലക്സാണ്ടർ, അശ്വിൻ, നേഹ സക്സേന തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.
വിജയ് ഉലകനാഥ് ആറാട്ടിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സമീർ മുഹമ്മദാണ് എഡിറ്റർ. രാഹുൽ രാജാണ് ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.