ദൃശ്യം 2വിനെ അഭിനന്ദിച്ചുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിന്‍റെ ട്വീറ്റിന് നന്ദിയറിയിച്ച് മോഹൻലാൽ. കഴിഞ്ഞ വെള്ളിയാഴ്ച ഒടിടി റിലീസിനെത്തിയ മലയാളം ത്രില്ലർ ചിത്രത്തെ പ്രശംസിച്ച് രവിചന്ദ്രൻ അശ്വിൻ കഴിഞ്ഞ ഞായറാഴ്ച ട്വീറ്റ് ചെയ്‌തിരുന്നു. ദൃശ്യം രണ്ടില്‍ കോടതിക്കുള്ളില്‍ ജോര്‍ജുകുട്ടി സൃഷ്ടിച്ച ട്വിസ്റ്റ് അമ്പരിപ്പിച്ചുവെന്നും ദൃശ്യം ഇതുവരെയും കാണാത്തവർ ആദ്യഭാഗവും പുതിയ ഭാഗവും തീർച്ചയായും കാണണമെന്നുമാണ് ക്രിക്കറ്റ് താരം പറഞ്ഞത്.
ദൃശ്യം 2 കണ്ടതിനും അനുഭവം പങ്കുവെച്ചതിനും അശ്വിന് നന്ദിയറിയിച്ച് മോഹൻലാൽ - mohanlal tweet ravichandran ashwin news latest
തിരക്കുകൾക്കിടയിലും ദൃശ്യം കാണാൻ സമയം കണ്ടെത്തിയതിനും അനുഭവം പങ്കുവെച്ചതിനും നന്ദി അറിയിക്കുന്നതിനൊപ്പം അശ്വിന്‍റെ പ്രശംസ ദൃശ്യം ടീമിന് വലിയൊരു അംഗീകാരമാണെന്നും മോഹൻലാൽ പറഞ്ഞു.
അശ്വിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് മോഹൻലാൽ ക്രിക്കറ്റ് താരത്തിന് നന്ദി പറഞ്ഞു. തിരക്കുകൾക്കിടയിലും ദൃശ്യം കാണാൻ സമയം കണ്ടെത്തിയതിനും അതിനെ കുറിച്ച് അഭിപ്രായം പങ്കുവെച്ചതിനും നന്ദിയുണ്ടെന്നും സിനിമയെ കുറിച്ചുള്ള പ്രശംസ ദൃശ്യം ടീമിന് വലിയ അർഥം നൽകുന്നുണ്ടെന്നുമാണ് സൂപ്പർതാരം ട്വിറ്ററിലൂടെ അറിയിച്ചത്.
"നിങ്ങളുടെ തിരക്കുകൾക്കിടയിൽ ദൃശ്യം 2 കാണുന്നതിന് സമയം കണ്ടെത്തിയതും സിനിമയെ കുറിച്ച് സംസാരിച്ചതിനും നന്ദി. ഇതിൽ നമ്മളെല്ലാവരും ഒരുപാട് അർഥം കാണുന്നു. നിങ്ങളുടെ കരിയറിന് ആശംസകൾ," എന്നാണ് മോഹൻലാൽ ട്വീറ്റിൽ കുറിച്ചത്.