കേരളം

kerala

ETV Bharat / sitara

അസാധാരണ ഭൂതകാലവുമായി മോഹന്‍ലാല്‍; 'ബിഗ് ബ്രദര്‍' ഒരു ആക്ഷന്‍ ത്രില്ലര്‍ - arbaz khan

25 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ബിഗ് ബ്രദറിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധായകന്‍ സിദ്ദിഖാണ്

Mohanlal with extraordinary past 'Big Brother' is an action thriller  ബിഗ് ബ്രദര്‍ ട്രെയിലര്‍  ബിഗ് ബ്രദര്‍ മലയാള ചിത്രം  മോഹന്‍ലാല്‍ ലേറ്റസ്റ്റ് ന്യൂസ്  സര്‍ജാനോ ഖാലിദ്  Mohanlal latest news  arbaz khan  big brother trailer
അസാധാരണ ഭൂതകാലവുമായി ലാലേട്ടന്‍; 'ബിഗ് ബ്രദര്‍' ഒരു ആക്ഷന്‍ ത്രില്ലര്‍

By

Published : Dec 20, 2019, 5:37 PM IST

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു മിനിറ്റും 26 സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. 25 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധായകന്‍ സിദ്ദിഖ് തന്നെയാണ്. സല്‍മാന്‍ഖാന്‍റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. അര്‍ബാസ് ഖാന്‍ ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഹണി റോസ് അടക്കം മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. ആക്ഷന് പ്രധാന്യം നല്‍കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. അസാധാരണ ഭൂതകാലമുള്ള ഒരു സാധാരണക്കാരനെന്ന ടൈറ്റിലോടെയാണ് ബിഗ് ബ്രദര്‍ പ്രദര്‍ശനത്തിനെത്തുന്നത്. സച്ചിതാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സിദ്ദിഖ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details