ഒരു വര്‍ഷത്തിന് ശേഷം ഒരു മമ്മൂട്ടി ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ് ദി പ്രീസ്റ്റ്. കൊവിഡ് അടക്കമുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് സിനിമ പ്രദര്‍ശനം ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. 'ഇച്ചാക്കയുടെ ദി പ്രീസ്റ്റ് സിനിമയ്ക്ക്' എല്ലാവിധ ആശംസകളും നേരുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. നവാഗതനായ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്‌ത ത്രില്ലര്‍ ചിത്രം ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്യുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
ദി പ്രീസ്റ്റ് തിയേറ്ററുകളില്‍, ആശംസകളുമായി ഇച്ചാക്കയുടെ സ്വന്തം 'ലാല്‍' - മോഹന്‍ലാല്‍ ആശംസകള്‍
നവാഗതനായ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്‌ത ത്രില്ലര്‍ ചിത്രം ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്യുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്
മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. ഇരുവരും ഗംഭീര അഭിനേതാക്കളാണെങ്കിലും ആദ്യമായാണ് ഒന്നിച്ച് സ്ക്രീന്‍ സ്പേസ് പങ്കിടുന്നത്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കാര്‍ത്തി സിനിമ കൈദിയിലൂടെ ശ്രദ്ധനേടിയ ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍ എന്നിവരും ദി പ്രീസ്റ്റിലുണ്ട്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജാണ് നിര്‍വഹിച്ചിരിക്കുന്നത്.