തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മുത്തശ്ശിയെ വീഡിയോ കോളിൽ വിളിച്ച് മോഹൻലാൽ. പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ കഴിയുന്ന 80കാരിയായ രുഗ്മിണിയമ്മയോടാണ് മോഹൻലാൽ സംസാരിച്ചത്.
നടന്‍റെ കടുത്ത ആരാധികയാണ് രുഗ്മിണിയമ്മ. അടുത്തിടെ നടന്ന ഒരു ചാനൽ പരിപാടിക്കിടെയാണ് മോഹൻലാലിനെ കാണണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചത്.