ഒടിയന് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വി.എ ശ്രീകുമാറും ഒന്നിക്കുന്നു. 'മിഷന്‍ കൊങ്കണ്‍' എന്ന ചിത്രത്തിലാണ് നായകനും സംവിധായകനും വീണ്ടുമൊരുമിക്കുന്നത്. ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയും ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യും.
മലയാളത്തിലും ഹിന്ദിയിലുമാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ടി.ഡി രാമകൃഷ്‌ണനാണ് മിഷന്‍ കൊങ്കണിന്‍റെ രചന നിർവഹിക്കുന്നത്. ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജെയിന്‍ എന്നിവരാണ് നിർമാതാക്കൾ.
2018ൽ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രം ഐതിഹ്യ കഥകളിലും മുത്തശ്ശിക്കഥകളിലും കേട്ടിട്ടുള്ള ഒടിയൻ എന്ന കഥാപാത്രത്തെ ആസ്‌പദമാക്കിയാണ് ഒരുക്കിയത്. ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായിക.