Mohanlal to share screen space with Ajith: അജിത് മോഹന്‍ലാലിന് വിനയാകുമോ...? ഈ ചോദ്യമാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അജിത്തും മോഹന്‍ലാലും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടാനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.
അജിത്തും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന 'എകെ 61' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.
അജിത്തിനൊപ്പം ചിത്രത്തില്‍ നടി തബുവും വേഷമിടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തബുവും അജിത്തും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്.
അജിത്തിന്‍റെ 61ാമത് ചിത്രം കൂടിയാണിത്. നെഗറ്റീവ് ഷെയ്‌ഡുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അജിത് അവതരിപ്പിക്കുക എന്നാണ് സൂചന. മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കും. അതേസമയം ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
നേരത്തെ മോഹന്‍ലാലിന്‍റെ 'മരക്കാര്‍' സെറ്റില്‍ അജിത് സന്ദര്‍ശനം നടത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 'വലിമൈ' ആണ് അജിത്തിന്‍റെ റിലീസിന് കാത്തിരിക്കുന്ന ചിത്രം. ജനുവരി 13ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടി വെയ്‌ക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാകും 'വലിമൈ'.
Also Read:60 നിലയുള്ള കെട്ടിടത്തില്‍ നിന്നും ചാടിയ മിസ് യുഎസ്‌എക്ക് ദാരുണാന്ത്യം