ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 13ആം സീസണിന്‍റെ ഫൈനല്‍ മത്സരം ഗാലറിയില്‍ ഇരുന്ന് വീക്ഷിച്ചവരില്‍ മലയാളത്തിന്‍റെ സ്വന്തം നടന്‍ മോഹന്‍ലാലും. മുംബൈ-ഡല്‍ഹി ഫൈനല്‍ മത്സരം കാണാന്‍ മോഹന്‍ലാല്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ 'സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള' എന്ന് വിശേഷിപ്പിച്ചാണ് കമന്‍റേറ്റര്‍ താരത്തെ ഐപിഎല്‍ പ്രേമികള്‍ക്ക് പരിചയപ്പെടുത്തിയത്.
ബോസ് ഈസ് ഹിയര്‍, ഐപിഎല്‍ ഫൈനലിന്‍റെ ഗാലറിയില്‍ ലാലേട്ടന്‍, വീഡിയോ വൈറല്‍ - ഐപിഎല്‍ ഫൈനലിന്‍റെ ഗാലറിയില്‍ ലാലേട്ടന്‍
മുംബൈ-ഡല്‍ഹി ഫൈനല്‍ മത്സരം കാണാന്‍ മോഹന്‍ലാല്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ 'സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള' എന്ന് വിശേഷിപ്പിച്ചാണ് കമന്‍റേറ്റര്‍ താരത്തെ ഐപിഎല്‍ പ്രേമികള്‍ക്ക് പരിചയപ്പെടുത്തിയത്
ദൃശ്യം 2വിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ ദുബായിലെത്തിയത്. ഫൈനന്‍ മത്സരം ആകാംഷയോടെ വീക്ഷിച്ചവരെ ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് നടനവിസ്‌മയം മോഹന്‍ലാല്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കാനും ഫൈനല്‍ ആസ്വദിക്കാനുമായി സ്റ്റേഡിയത്തില്‍ എത്തിയത്.
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇനി അഭിനയിക്കുക. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. സായ്‌കുമാര്‍, സിദ്ദിഖ്, അശ്വിന്‍ കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പാലക്കാടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന ഫൈനലില്‍ മുംബൈയാണ് കപ്പുയര്‍ത്തിയത്.