കേരളം

kerala

By

Published : May 1, 2021, 11:52 AM IST

ETV Bharat / sitara

അകത്ത് സുരക്ഷിതരായിരുന്നാൽ ഐശ്വര്യത്തിന്‍റെ സൈറൺ കേൾക്കാം: കൊവിഡ് പ്രതിരോധത്തിൽ ദാസനും

വീടിനുള്ളിൽ സുരക്ഷിതനായി വിശ്രമിക്കുന്ന ദാസന്‍റെ ഇല്ലസ്‌ട്രഷൻ അവതരിപ്പിച്ചുകൊണ്ട് പുറത്തിറങ്ങാതെ കൊവിഡ് വ്യാപന ചങ്ങല തകർക്കുവെന്ന് നിർദേശിക്കുകയാണ് സൂപ്പർതാരം മോഹൻലാൽ.

അകത്ത് സുരക്ഷിതരായിരുന്നാൽ ഐശ്വര്യത്തിന്‍റെ സൈറൺ കേൾക്കാം വാർത്ത  കൊവിഡ് പ്രതിരോധത്തിൽ ദാസൻ മോഹൻലാൽ വാർത്ത  കൊവിഡ് പ്രതിരോധം നാടോടിക്കാറ്റ് ദാസൻ വാർത്ത  ബ്രേക്ക് ദി ചെയിൻ മോഹൻലാൽ നാടോടിക്കാറ്റ് സിനിമ വാർത്ത  മോഹൻലാൽ കൊവിഡ് ബ്രേക്ക് ദി ചെയിൻ വാർത്ത  break the chain campaign kerala news  break the chain campaign mohanlal news  mohanlal dasan illustration covid news  dasan illustration nadodikkattu break the chain news
അകത്ത് സുരക്ഷിതരായിരുന്നാൽ ഐശ്വര്യത്തിന്‍റെ സൈറൺ കേൾക്കാം

കേരള സർക്കാരിന്‍റെ ബ്രേക്ക് ദി ചെയിനിൽ പങ്കുചേർന്ന് നാടോടിക്കാറ്റിലെ ദാസനും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ മോഹൻലാൽ അവതരിപ്പിച്ച രാമദാസനും ശ്രീനിവാസന്‍റെ വിജയനും മലയാളി സ്നേഹപൂർവം സ്വീകരിച്ച കഥാപാത്രങ്ങളാണ്. ശ്രീനിവാസന്‍റെയും യൂസഫലി കേച്ചേരിയുടെയും തിരക്കഥയിലൊരുങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങൾ പിന്നീട് പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ആവർത്തിക്കപ്പെട്ടിരുന്നു.

കൊവിഡ് അതിതീവ്രതയിൽ രാജ്യത്ത് പടർന്നുപിടിക്കുമ്പോൾ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങേണ്ടെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. രോഗവ്യാപനത്തിന്‍റെ ചങ്ങല തകർക്കാനാണ് ദാസനും മലയാളികളോട് പറയുന്നത്. "അകത്ത് സുരക്ഷിതരായിരുന്നാൽ ഐശ്വര്യത്തിന്‍റെ സൈറൺ കേൾക്കാം," എന്ന ഡയലോഗിൽ വീടിനുള്ളിൽ സുരക്ഷിതനായി വിശ്രമിക്കുന്ന ദാസന്‍റെ ഇല്ലസ്‌ട്രഷൻ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. വ്യത്യസ്‌ത രീതിയിലുള്ള ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിനിന് ആരാധകരും നല്ല പ്രതികരണം നൽകുന്നു.

Also Read: 'ലാലേട്ട'ന്‍റെ ജൈവ പച്ചക്കറിത്തോട്ടത്തിലൂടെ ഒരു സഞ്ചാരം...

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details