കേരളം

kerala

ETV Bharat / sitara

നിശ്ചയദാര്‍ഢ്യത്താല്‍ വിജയമെന്ന് ലാല്‍, ചിറകറ്റിട്ടും ഉയരെ പറന്നവളെന്ന് ഷെയ്ന്‍ ; ആനി ശിവയ്ക്ക് അഭിനന്ദനമറിയിച്ച് താരങ്ങള്‍ - ഇൻസ്‌പെക്ടർ ആനി ശിവ ആര്യ വാർത്ത

മോഹൻലാൽ, ആര്യ, സാധിക വേണുഗോപാൽ, ഷെയ്ൻ‌ നിഗം തുടങ്ങിയ താരങ്ങൾ വർക്കല എസ്.ഐയായി ചുമതലേയറ്റ ആനി ശിവയ്ക്ക് അഭിനന്ദനമറിയിച്ചു.

varkala si anie siva news  varkala si anie siva mohanlal news  shane nigam varkala si anie siva news  arya varkala si anie siva news  sadhika varkala si anie siva news  ആനി ശിവ അഭിനന്ദനം വാർത്ത  ആനി ശിവ മോഹൻലാൽ വാർത്ത  ആനി ശിവ എസ്‌ഐ ഷെയ്‌ൻ നിഗം വാർത്ത  വർക്കല ഇൻസ്‌പെക്ടർ ആനി ശിവ വാർത്ത  ഇൻസ്‌പെക്ടർ ആനി ശിവ ആര്യ വാർത്ത  സാധിക വർക്കല എസ്ഐ ആനി വാർത്ത
ആനി ശിവ

By

Published : Jun 27, 2021, 9:24 PM IST

ആത്മബലത്തിലും ജീവിതവിജയത്തിലും മാതൃകയാണ് ആനി ശിവ. ഭർത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലിറങ്ങേണ്ടിവന്ന ആനി ശിവ ഒരു പതിറ്റാണ്ട് അനവധി പ്രതിസന്ധികള്‍ താണ്ടിയാണ് ഇന്നിപ്പോള്‍ വർക്കല എസ്‌ഐയുടെ പദവിയിലെത്തിയിരിക്കുന്നത്.

ആനി ശിവയുടെ പോരാട്ട വിജയത്തിന് അഭിനന്ദനമറിയിക്കുകയാണ് സൂപ്പർ താരം മോഹൻലാൽ, യുവനടൻ ഷെയ്‌ൻ നിഗം, ആര്യ തുടങ്ങിയവർ.

സൂപ്പർ ഇൻസ്പെക്‌ടറിന് സൂപ്പർസ്റ്റാറിന്‍റെ അഭിനന്ദനം

'നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങൾ. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ,' എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

തലമുറയുടെ പാഠപുസ്തകമെന്ന് ഷെയ്‌ൻ നിഗം

'ചിറകറ്റിട്ടും ഉയരെ പറന്നവൾ, തലമുറയുടെ പാഠപുസ്തകം. ആനി ശിവ എന്ന പോരാളിക്ക് ആശംസകൾ നേരുന്നു'വെന്ന് ഷെയ്‌ൻ നിഗം അറിയിച്ചു. സൂപ്പർ ഇൻസ്പെക്‌ടർ എന്നും ആനി ശിവയെ യുവനടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചിട്ടുണ്ട്.

ആശംസയും അഭിനന്ദനവുമേകി ആര്യയും സാധികയും

നാരങ്ങാവെള്ളം വിറ്റുജീവിച്ച സ്ഥലത്ത് ആനി ഇന്ന് സബ് ഇൻസ്‌പെക്ടറെന്നത് പ്രചോദനകരമാണെന്ന് നടി സാധിക വേണുഗോപാൽ പറഞ്ഞു. പീഡനം അനുഭവിക്കുന്ന സ്ത്രീകളെയല്ല, നാട്ടുകാരെയാണ് ബോധവത്കരണം നടത്തേണ്ടതെന്നും നാട്ടുകാരെന്ത് പറയുമെന്നതാണ് രക്ഷിതാക്കളുടെ പ്രശ്നമെന്നും സാധിക വേണുഗോപാൽ കൂട്ടിച്ചേർത്തു.

'നമ്മൾ ശരിക്കും ബോധവത്കരിക്കേണ്ടത് പീഡനം അനുഭവിക്കുന്ന സ്ത്രീകളെയല്ല.നാട്ടുകാരെയാണ്. നാട്ടുകാരെന്ത് പറയും എന്നുള്ളതാണ് പാരന്റ്സിനും പ്രശ്നം.നാട്ടുകാരാണ് നന്നാവേണ്ടത് -ആനി ശിവ- സബ് ഇൻസ്‌പെക്ടർ-നാരങ്ങാവെള്ളം വിറ്റു ജീവിച്ച സ്ഥലത്ത് ആനി ഇന്ന് സബ് ഇൻസ്‌പെക്ടർ,' സാധിക ഫേസ്ബുക്കിൽ കുറിച്ചു.

More Read: 'വലിയ പൊട്ടിലൂടെയല്ല സ്ത്രീ ശാക്തീകരണം' ; ആനി ശിവയെ പ്രശംസിച്ച ഉണ്ണി മുകുന്ദൻ 'എയറില്‍'

'ഇന്നലെകളോട് പൊരുതി അവൾ നേടിയ വിജയം. ആനി ശിവ എന്ന പോരാളിക്ക് ആശംസകൾ നേരുന്നു..' എന്ന് സിനിമ- ടെലിവിഷൻ താരം ആര്യ കുറിച്ചു.

ABOUT THE AUTHOR

...view details