മോഹൻലാലിനെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ ആരാധാകര്‍ എത്ര ആവേശത്തോടെ എഴുന്നേറ്റ് നിന്ന് കൈയടിക്കുമോ അതേ ആവേശത്തില്‍ ഷാജി കൈലാസ് എന്ന സംവിധായകന്‍റെ പേര് കാണിക്കുമ്പോഴും പ്രേക്ഷകര്‍ അത്യാവേശം കൊള്ളും.
ആറാം തമ്പുരാൻ, താണ്ഡവം, അലിഭായ്, ബാബ കല്യാണി, നാട്ടുരാജാവ്, നരസിംഹം, റെഡ് ചില്ലീസ് ഇങ്ങനെ നീണ്ടു പോകുന്നു ഇരുവരും തീര്‍ത്ത ഹിറ്റുകള്‍. മോഹൻലാല്‍ ആരാധകര്‍ക്ക് മാത്രമല്ല, മലയാള സിനിമയെ ഇഷ്‌ടപ്പെടുന്ന ഏവരും കൊതിക്കുന്ന കോമ്പോയാണ് മോഹൻലാല്‍ - ഷാജി കൈലാസ്. നീണ്ട ഇടവേളക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു.
തന്‍റെ ഏറ്റവും പുതിയ ചിത്രം ഷാജി കൈലാസിന് ഒപ്പമാണെന്ന് മോഹൻലാൽ അറിയിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്നു. രാജേഷ് ജയറാം ആണ് തിരക്കഥ. ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കുമെന്നും, താരനിർണയം നടന്നു കൊണ്ടിരിക്കുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചു.