ആറാം തമ്പുരാൻ, താണ്ഡവം, അലിഭായ്, ബാബ കല്യാണി, നാട്ടുരാജാവ്, നരസിംഹം, റെഡ് ചില്ലീസ്... ഹിറ്റ് ചിത്രങ്ങളുടെ നിരയിലേക്ക് പുതിയതായി ആ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു ചിത്രം കൂടി.
മോഹന്‍ലാല്‍- ഷാജി കൈലാസ് കോമ്പിനേഷനിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് തുടക്കമായി. സിനിമയുടെ പൂജ ചിത്രങ്ങൾ മോഹൻലാലും നിർമാതാവ് ആന്‍റണി പെരുമ്പാവൂരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
More Read: കോരിതരിപ്പിക്കാൻ വീണ്ടും മോഹൻലാല്‍ - ഷാജി കൈലാസ്, ഒന്നിക്കുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം
പൂജ ചടങ്ങിൽ സംവിധായകൻ ഷാജി കൈലാസും നിർമാതാവ് ആന്‍റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാമാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ ഒരു ഷാജി കൈലാസ് ചിത്രത്തിനായി ഒന്നിക്കുന്നത്.