മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'ആറാട്ട്' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. 'ആറാട്ട്' സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് നന്ദിയുമായി താരം എത്തിയിരിക്കുന്നത്.
വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയിരിക്കുന്ന എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'ആറാട്ട്' എന്നും മികച്ച റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും താരം പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുന്ന സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.ഉണ്ണികൃഷ്‌ണന്‍റെ വളരെ വ്യത്യസ്‌തമായ ഒരു എന്‍റര്‍ടെയ്‌നര്‍ ആണെന്നും താരം പറഞ്ഞു. എ.ആര്‍.റഹ്മാനോടും അദ്ദേഹം തന്‍റെ നന്ദി രേഖപ്പെടുത്താന്‍ മറന്നില്ല.
Mohanlal facebook live: 'ആറാട്ട് എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്‌റ്റിക് എന്‍റര്‍ടെയ്‌നര്‍ എന്നാണ് ആ സിനിമയെ കുറിച്ച് നമ്മള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുന്ന ഒരു സിനിമ. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി.
കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയേറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്‌ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്‌ടപ്പെടുന്ന നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു.