നര്‍ക്കോട്ടിക്‌സിന് എതിരെയുള്ള പോരാട്ടത്തിലാണ് സൂപ്പർതാരം മോഹൻലാൽ. നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന സിനിമാ ഡയലോഗ് ശ്രദ്ധ നേടിയത് പോലെ ലഹരിക്കെതിരെയുള്ള കേരളാ പൊലീസിന്‍റെ പദ്ധതിയിൽ പങ്കാളിയാവുകയാണ് താരം. 'യോദ്ധാവ്' എന്ന പേരിൽ തയ്യാറാക്കുന്ന നര്‍ക്കോട്ടിക്‌സിനെതിരെയുള്ള മൊബൈല്‍ ആപ്പാണ് കേരളാ പൊലീസിന്‍റെ പുതിയ പദ്ധതി.
ലഹരിക്കെതിരെ കേരളാ പൊലീസിനൊപ്പം ലാലേട്ടനും; 'യോദ്ധാവ്' ഉടനെത്തും - Mohanlal yodhav
'യോദ്ധാവ്' എന്ന പേരിൽ തയ്യാറാക്കുന്ന നര്‍ക്കോട്ടിക്‌സിനെതിരെയുള്ള മൊബൈല്‍ ആപ്പ് ഉടൻ എത്തുമെന്ന് മോഹൻലാൽ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.
യോദ്ധാവ്
സംസ്ഥാന സർക്കാരും പൊലീസും ഒരുമിച്ച് നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമായുള്ള യോദ്ധാവ് ലഹരി മാഫിയ സംഘങ്ങളെ പൂട്ടാനും ലഹരി ഉപയോഗം കണ്ടെത്താനുമായിരിക്കും ഉപയോഗിക്കുന്നത്. ഉടൻ വരുന്നു എന്ന കുറിപ്പോടെ കേരളാ പൊലീസിന്‍റെ ഈ പദ്ധതിയെക്കുറിച്ച് നടൻ മോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്.