കേരളം

kerala

ETV Bharat / sitara

'തിയേറ്ററില്‍ പോയി സിനിമ കാണുക'; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍ - watch films in theatres

Mohanlal requests audience : മോഹന്‍ലാല്‍ ചിത്രമായ 'ആറാട്ട്‌' ഫെബ്രുവരി 18ന്‌ റിലീസ്‌ ചെയ്യുന്ന സാഹചര്യത്തിലാണ് താരത്തിന്‍റെ കുറിപ്പ്‌

ഹൃദയസ്‌പര്‍ശിയായ കുറുപ്പുമായി മോഹന്‍ലാല്‍  Mohanlal requests audience  watch films in theatres  Mohanlal latest movies
'തിയേറ്ററില്‍ പോയി സിനിമ കാണുക'; ഹൃദയസ്‌പര്‍ശിയായ കുറുപ്പുമായി മോഹന്‍ലാല്‍

By

Published : Feb 10, 2022, 3:58 PM IST

Mohanlal Requests Audience : മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ആറാട്ട്‌'. ബി.ഉണ്ണിക്കൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18നാണ് തിയേറ്ററുകളിലെത്തുക. കൂടാതെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയുമാണ്. ഈ സാഹചര്യത്തിലായി ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. പ്രേക്ഷകരോട്‌ തിയേറ്ററില്‍ പോയി സിനിമ കാണണമെന്ന അപേക്ഷയുമായാണ് താരം ഫേസ്‌ബുക്കിലെത്തിയിരിക്കുന്നത്‌.

'എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്‍റെ നമസ്‌കാരം,

മഹാമാരിക്കിടയിലും നമ്മുടെ നഗരങ്ങള്‍ ആശങ്കയുടെ നിയന്ത്രണങ്ങളില്‍ നിന്ന്‌ പതിയെ പുറത്തുവരികയാണ്. കേരളത്തിലെ നഗരങ്ങളെല്ലാം സി കാറ്റഗറിയില്‍ നിന്ന്‌ മാറിയതോടെ തിയേറ്ററുകളും ജിമ്മുമടക്കമുള്ള പൊതു ഇടങ്ങള്‍ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതില്‍ നിങ്ങള്‍ക്കൊപ്പം എനിക്കും സന്തോഷമുണ്ട്‌.

സമ്മര്‍ദങ്ങള്‍ എല്ലാത്തിനും അല്‍പം ഇടവേള നല്‍കി തിയേറ്ററില്‍ പോയി സിനിമ കാണാനും പുറത്തുനിന്ന്‌ ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത്‌ ഇപ്പോഴത്തെ നിലയ്‌ക്ക്‌ വലിയ സ്വാതന്ത്ര്യമാണ്.അതിലേറെ സാന്ത്വനവും.

Also Read:' അക്ഷരങ്ങളും ആകാശദീപങ്ങളും സാക്ഷി'; 12 വർഷങ്ങൾ... മലയാളിയുടെ പാട്ടോർമയില്‍ എന്നും ഗിരീഷ് പുത്തഞ്ചേരി

സിനിമാക്കാരന്‍ എന്ന നിലയ്‌ക്ക്‌ എന്നെ ഇഷ്‌ടപ്പെടുന്ന നിങ്ങളോട്‌ പറയാനുള്ളത്‌ എല്ലാവരും സാധ്യമാവും വിധം തിയേറ്ററുകളില്‍ പോയി സിനിമ കണ്ട്‌ കലാകാരന്‍മാരെയും സാങ്കേതിക വിദഗ്‌ധരെയും ഈ വ്യവസായത്തെ തന്നെയും ഈ നിര്‍ണായക ഘട്ടത്തില്‍ പിന്തുണയ്‌ക്കണമെന്നാണ്.

ഹൃദയമടക്കമുള്ള സിനിമകള്‍ നിങ്ങളെ ആനന്ദിപ്പിക്കാന്‍ തിയേറ്ററുകളില്‍ തന്നെ റിലീസാകണമെന്ന നിര്‍ബന്ധത്തോടെ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. എന്‍റെയും പ്രിയന്‍റെയും ശ്രീനിവാസന്‍റെയുമൊക്കെ മക്കള്‍ക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്‌ധരും ഹൃദയപൂര്‍വം ഒത്തുചേരുന്ന സിനിമയെന്ന നിലയ്‌ക്ക്‌ ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദരായ നിങ്ങളെയെല്ലാം ആഹ്‌ളാദിപ്പിക്കും എന്നെനിക്കുറപ്പുണ്ട്‌.

തിയേറ്ററുകളില്‍ പോയി സിനിമകള്‍ കാണുക, ആസ്വദിക്കുക. നല്ല സിനിമകള്‍ക്കായി നമുക്ക്‌ കൈ കോര്‍ക്കാം. സ്‌നേഹപൂര്‍വം മോഹന്‍ലാല്‍..'

ABOUT THE AUTHOR

...view details