കേരളം

kerala

ETV Bharat / sitara

കേരളക്കരയെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ 'മരക്കാര്‍' വരുന്നു, റിലീസ് തീയതി പുറത്തുവിട്ട് ആശിര്‍വാദ് സിനിമാസ്

മാര്‍ച്ച് 26ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് ആശിര്‍വാദ് സിനിമാസ് സോഷ്യല്‍മീഡിയകള്‍ വഴി അറിയിച്ചു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം  മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസ് തീയതി  മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം വാര്‍ത്തകള്‍  മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം  മോഹന്‍ലാല്‍-പ്രിയദര്‍ശന്‍  മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ വാര്‍ത്തകള്‍  Mohanlal Priyadarshan movie Marakkar Arabi Kadalinte simham  Mohanlal Priyadarshan movie Marakkar Arabi Kadalinte simham release date  Mohanlal Priyadarshan  Mohanlal Priyadarshan news
മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം

By

Published : Jan 2, 2021, 10:41 AM IST

കൊവിഡ് മൂലം റിലീസ് പ്രതിസന്ധിയിലായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മാതാക്കള്‍. മാര്‍ച്ച് 26ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് ആശിര്‍വാദ് സിനിമാസ് സോഷ്യല്‍മീഡിയകള്‍ വഴി അറിയിച്ചു. 2020ല്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. ജനുവരി അഞ്ച് മുതല്‍ കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നല്‍കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പകുതി ടിക്കറ്റുകളില്‍ മാത്രം ആളുകളെ പ്രവേശിപ്പിച്ച് പ്രദര്‍ശനം നടത്താനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് വലിയ കുറവില്ലാത്തതിനാല്‍ മരക്കാറിന്‍റെ തീയേറ്റര്‍ അനുഭവം നഷ്ടമാകുമോ എന്ന് സിനിമാപ്രേമികള്‍ ഭയന്നിരുന്നു. നിരവധി സിനിമകള്‍ കൊവിഡ് കാലത്ത് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയപ്പോഴും എത്ര വൈകിയാലും മരക്കാര്‍ തിയേറ്ററിലെ റിലീസ് ചെയ്യൂവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ സിനിമയെന്ന പ്രത്യേകതയും മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം സിനിമയ്‌ക്കുണ്ട്. ആദ്യ റിലീസിങ് തീയതി 2020 മാർച്ച് 26 ആയിരുന്നു.ചിത്രത്തില്‍ കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രത്തെ ഫാസില്‍ അവതരിപ്പിക്കുന്നുണ്ട്. വന്‍താര നിര അണിനിരക്കുന്ന ചിത്രത്തില്‍ മോഹൻലാലിന്‍റെ കുട്ടിക്കാലം മകൻ പ്രണവ് മോഹൻലാലാണ് അവതരിപ്പിക്കുന്നത്. നടൻ മുകേഷ് ആദ്യമായി ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. സിദ്ദിഖ്, നെടുമുടി വേണു, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപത്രങ്ങള്‍. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ.

ABOUT THE AUTHOR

...view details