കേരളം

kerala

ETV Bharat / sitara

ബ്രോ ഡാഡിയ്ക്കായി മോഹൻലാൽ ഹൈദരാബാദിലേക്ക്; വീഡിയോ വൈറൽ - brodaddy

ഹൈദരാബാദിലെ ഷെഡ്യൂൾ പൂർത്തിയാക്കി ബ്രോ ഡാഡി ടീം കേരളത്തിലേക്ക് തിരിച്ചുവരും.

mohanlal going hyderabad to join bro daddy movie shooting  ബ്രോ ഡാഡി  മോഹൻലാൽ  mohanlal  prithviraj  brodaddy  movie shooting
ബ്രോ ഡാഡിയ്ക്കായി മോഹൻലാൽ ഹൈദരാബാദിലേക്ക്; വീഡിയോ വൈറൽ

By

Published : Jul 19, 2021, 7:28 AM IST

ബ്രോ ഡാഡിക്കായി മോഹൻലാൽ ഹൈദരാബാദിലേക്ക്. ഹൈദരാബാദിലേക്കുള്ള യാത്രക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ താരത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ജൂലൈയ് 20ന് മോഹൻലാൽ ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിൽ ജോയിൻ ചെയ്യും.

കേരളത്തിൽ സിനിമ ഷൂട്ടിങ് പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകാതിരുന്ന സാഹചര്യത്തിലാണ് ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാൽ സിനിമ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയതോടെ നിലവിലെ ഷെഡ്യൂൾ പൂർത്തിയാക്കി ബ്രോ ഡാഡി ടീം കേരളത്തിലേക്ക് തിരിച്ചുവരും.

മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി.

Also Read: ബ്രോ ഡാഡി സംഘം കേരളത്തിലേക്ക് മടങ്ങുന്നു; ചിത്രീകരണം രണ്ടാഴ്ചക്ക് ശേഷം

നിയന്ത്രണങ്ങളോടെയാണ് സർക്കാർ കേരളത്തിൽ ചിത്രീകരണാനുമതി നൽകിയത്. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവർക്ക് മാത്രമെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രവേശനം അനുവദിക്കാവൂ എന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. അതേസമയം മുന്നോട്ടുള്ള സിനിമ ഷൂട്ടിങ്ങിന് മാർഗരേഖ നിശ്ചയിക്കാൻ മലയാള സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ABOUT THE AUTHOR

...view details